ഉപാധിരഹിത സർവ്വസാതന്ത്ര്യ കൃഷിഭൂമി, രാഷ്ട്രീയപാർട്ടികൾ നയം വ്യക്തമാക്കണം.സ്വതന്ത്ര കർഷക സംഘടനകൾ

"ഉപാധിരഹിത സർവ്വസാതന്ത്ര്യ കൃഷിഭൂമി" ഇതാണ് കേരളാകോൺഗ്രസിന്റെ മുദ്രാവാക്യം കർഷകന്റെ ഭൂമിയിൽ എന്ത്‌ കൃഷിചെയ്യണം ഏത് തരത്തിലുള്ള നിർമ്മാണം നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം കർഷകൻ നൽകണം .സംസ്ഥാനത്ത് ഏകികൃത ഭൂനിയമാണ് വേണ്ടത് ചിലയിടങ്ങളിൽ എന്തും നിർമ്മിക്കാം മറ്റിടങ്ങളിൽ ഒന്ന് നിർമ്മിക്കാൻ കഴിയില്ല എന്ന നിബന്ധന പാടില്ല"

0

കോട്ടയം |”ഉപാധിരഹിത സർവ്വസാതന്ത്ര്യ കൃഷിഭൂമി” ഭൂപതിവ് ബില്ലുമായി ബന്ധപെട്ടു ഇടതു പക്ഷ മുന്നണിയിലെ മൂന്നാമത്തെ പാർട്ടിയായ കേരളാകോൺഗ്രസ് നിലപാട് വ്യക്തമാക്കിയതിനെത്തുടർന്നു .ഇരുമുന്നണിയിലെയും പാര്ട്ടികളുടെ നിലപാട് വ്യക്തമാക്കണമെന്ന്  ആവശ്യപ്പെട്ടു സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അറുപതോളം കർഷക സംഘടനകളുടെ സംയുകത സമതി രംഗത്തു വന്നു.  കോട്ടയത്ത് ചേർന്ന യോഗത്തിലാണ് .രാഷ്ട്രീയ പാർട്ടികൾ ജോസ് കെ മാണിയുടെ പ്രസ്താവനയിൽ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.കഴിഞ്ഞദിവസം തൊടുപുഴയിൽ കേരള കോൺഗ്രസ്സ് എം സംഘടിപ്പിച്ച ഭൂപതിവ് സന്ദേശ യാത്ര ഉത്‌ഘാടനം ചെയതായിരുന്നു ഭൂ വിഷയങ്ങളിലെ കേരളാ കോൺഗ്രസ് എം നിലപട് വ്യക്തമാക്കി ജോസ് മാണി പ്രസ്താവന നടത്തിയത് “ഉപാധിരഹിത സർവ്വസാതന്ത്ര്യ കൃഷിഭൂമി” ഇതാണ് കേരളാകോൺഗ്രസിന്റെ മുദ്രാവാക്യം കർഷകന്റെ ഭൂമിയിൽ എന്ത്‌ കൃഷിചെയ്യണം ഏത് തരത്തിലുള്ള നിർമ്മാണം നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം കർഷകൻ നൽകണം .സംസ്ഥാനത്ത് ഏകികൃത ഭൂനിയമാണ് വേണ്ടത് ചിലയിടങ്ങളിൽ എന്തും നിർമ്മിക്കാം മറ്റിടങ്ങളിൽ ഒന്ന് നിർമ്മിക്കാൻ കഴിയില്ല എന്ന നിബന്ധന പാടില്ല”
ജോസ് കെ മാണിയുടെ പ്രസ്താവനയെത്തുടർന്നാണ് ഇരുമുന്നണികളുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ രംഗത്തു വന്നിട്ടുള്ളത്‌.
ഭൂമി എന്നതും അതിൻറെ ഉടമസ്ഥാവകാശവും ഭൂമി ഉപയോഗയോഗ്യമാക്കിയവരുടെതാണെന്ന,(ലാൻഡ് ഒറിജിനലി ബിലോങ്ഡ് ടു ദോസ് ഹു വെയർ ഇൻ ബെനഫിഷ്യൽ ഒക്കുപ്പേഷൻ) എന്ന പതിറ്റാണ്ടുകൾക്കു മുൻപുള്ള സുപ്രീം കോടതിയുടെ ചരിത്രവിധിയുടെ പശ്ചാത്തലത്തിലും, മനുഷ്യൻറെ വിശപ്പടക്കിയിട്ടു മതി കാടു വളർത്തൽ എന്ന എ. കെ. ജിയുടെയും ഫാദർ വടക്കന്റെയും സംയുക്ത നിലപാടുകളുടെയും കേരളത്തിൽ അങ്ങോളമിങ്ങോളംവും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലും വിവാദമായിരിക്കുന്ന ഭൂമി ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ഭൂമി വിനിയോഗ സ്വാതന്ത്ര്യത്തെ സംബന്ധിച്ചും നടക്കുന്ന ആശയ സംഘട്ടനങ്ങളുടെയും വെളിച്ചത്തിൽ, “ഉപാധി രഹിത സർവ്വസ്വാതന്ത്ര്യ ഭൂമി കർഷകന്റെ അവകാശമാണ്” എന്ന ആവശ്യത്തിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകപ്രസ്ഥാനങ്ങളും നിലപാടു വ്യക്തമാക്കണമെന്ന് കേരളത്തിലെ അറുപതിൽപരം സ്വതന്ത്ര കർഷക സംഘടനകളുടെ ഏകോപന സമിതി യോഗം രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടത് .
കൃഷിഭൂമിയിൽ എന്തു കൃഷി ചെയ്യണമെന്നും ഉപജീവനത്തിനുള്ള വരുമാനം പോലും ലഭിക്കാതെ വരുമ്പോൾ കർഷകർ കൃഷിഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നതു നിയമം മൂലം നിരോധിക്കുന്നതും കൃഷിഭൂമിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തുന്നതും മൗലിക അവകാശ ലംഘനമാണെന്നും, മറ്റു സംഘടിത ജനവിഭാഗങ്ങൾ നികുതിപ്പണത്തിന്റെ തൊണ്ണൂറു ശതമാനം (90%) അന്യായ വരുമാന വർദ്ധനവു നേടിയെടുക്കുന്നതിനായി കാലാകാലം ഭരിക്കുന്ന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന, ഒരു ചൂഷണ എക്കണോമിയുടെ, പശ്ചാത്തലത്തിൽ, ആഗോള കരാറുകളുടെ ഫലമായി 1990 കളിൽ ലഭിച്ചിരുന്ന വരുമാനം പോലും കർഷകർക്കു ലഭിക്കുന്നില്ല എന്ന സാഹചര്യമാണു നിലവിലുള്ളത്.

ഒരു ഹെക്ടറിൽ മാത്രം കൃഷി ചെയ്യുന്ന, എല്ലാ വിളകളും കൃഷി ചെയ്യുന്ന, കർഷകരുടെ വരുമാനം മാത്രം ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളവരേക്കാൾ കുറവാണ്. അത്തമൊരു സാഹചര്യത്തിൽ ഉപജീവനത്തിനായിട്ടാണു കർഷകർ കൃഷിഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. അതിന്റെ പേരിൽ കർഷകരുടെ മേൽ കൂടുതൽ ഭാരം കയറ്റി വയ്ക്കുവാൻ അനുവദിക്കില്ല.
1960 കളിൽ കേരളത്തിലാകമാനം ഏഴു ലക്ഷത്തി എഴുപത്തിയെണ്ണായിരത്തി തൊള്ളായിരത്തി പതിമൂന്ന് (7,78,913) ഹെക്ടർ നെൽവയിൽ ഉണ്ടായിരുന്നത്, 2022 ആയപ്പോഴേയ്ക്കും ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി അൻപതായി (1,93,950) കുറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിലും ജലം ലഭ്യതയിലും പശ്ചിമഘട്ടത്തേക്കാൾ നിർണായക സ്വാധീനമാണ് നെൽവയലുകൾക്കുള്ളതെന്നിരിക്കെ, ഈ നെൽവയൽ നികത്തലിനെ മുൻകാലപ്രാപല്യത്തോടെ സൗജന്യമായി അംഗീകരിച്ച സർക്കാരുകൾ, പശ്ചിമഘട്ടത്തിലെയും ഇടുക്കിയിലെയും കർഷകഭൂമികൾ 1960 കളിലെ നിലയിലേക്ക് തിരികെ കൊണ്ടുവരണമെന്ന വാശി ഉപേക്ഷിക്കണമെന്നും കൃഷിഭൂമിയിൽ കർഷകനു സർവ്വ സ്വാതന്ത്ര്യം നൽകാൻ പൊതു നിലപാടു കൈക്കൊള്ളണമെന്നും കർഷക ഏകോപന സമിതി ആവശ്യപ്പെട്ടു.

കേരളത്തിലെ നിലവിലുള്ള മുഴുവൻ ഭൂമിയുടെയും കൈമാറ്റങ്ങളെ സംബന്ധിച്ചും, 1601 മുതലുള്ള നിയമങ്ങളും ചട്ടങ്ങളും കീഴ് വഴക്കങ്ങളും നിയമപരമായി പരിശോധിക്കുന്നതിനും പ്രസ്തുത കണ്ടെത്തലുകളെ നിലവിലുള്ള ഭൂമി വിഷയവുമായി താരതമ്യ പഠനം നടത്തുന്നതിനുമായി ഒരു വിദഗ്ധസമിതിയെയും യോഗം തിരഞ്ഞെടുത്തു. രാഷ്ട്രീയ കിസാൻ മഹാസംഘ്, സേവ് വെസ്റ്റേൺ ഗാർഡ്സ് പീപ്പിൾ ഫൗണ്ടേഷൻ, വി ഫാം, സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ, ഫാർമേഴ്സ് റിലീഫ് ഫോറം, ദേശീയ കർഷക സമാജം, ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ, കിസാൻ സേന, കിസാൻ രക്ഷാസേന, പാലക്കാടൻ കർഷക മുന്നേറ്റം, മലനാട് കർഷക സംരക്ഷണ സമിതി, ഇഫ്എൽ സമിതി, കണ്ണൂർ ഫാർമേഴ്സ് അസോസിയേഷൻ, കൊട്ടിയൂർ സംരക്ഷണ സമിതി, കട്ടിപ്പാറ സംരക്ഷണ സമിതി, കർഷക സംരക്ഷണ സമിതി, രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ്, വയനാടൻ കർഷക കൂട്ടായ്മ, കർഷകവേദി, മലനാട് കർഷക രക്ഷാ സമിതി, ജൈവ കർഷക സമിതി, കേരളാ ഫാർമേഴ്സ് അസോസിയേഷൻ തുടങ്ങിയ 60-ൽ പരം കർഷക സംഘടനകൾ ഏകോപനസമിതി യോഗത്തിൽ പങ്കെടുത്തു.ശ്രീ ജയിംസ് വടക്കൻ, ശ്രീ ജോയ് കണ്ണഞ്ചിറ, അഡ്വ. ബിനോയ് തോമസ്, അഡ്വ. സുമൻ എസ് നെടുങ്ങാടൻ, ജിന്നറ്റ് മാത്യു, അഡ്വ. ടി. യു ബാബു, അഡ്വ. ബോണി ജേക്കബ്, സുജി കുര്യാക്കോസ്, ബിനു ജെ പി, മുതലാന്തോട് മണിതുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു .

You might also like

-