യുഎൻഎ സാമ്പത്തിക ക്രമക്കേട്;പോലീസ് കേസെടുത്തേക്കും

യുഎൻഎ നേതൃത്വം മൂന്നാരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്.ഡി ജി പി യുടെ നിർദ്ദേശത്തെത്തുടർന്നു ക്രൈം ബ്രാഞ്ച് ഭാരവാഹികൾക്കെതിരെ കേസ്സെടുത്തേക്കും

0

തിരുവനതപുരം :യുഎൻഎ സാമ്പത്തിക ക്രമക്കേടിൽ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് നടപടി. യുഎൻഎ നേതൃത്വം മൂന്നാരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്.ഡി ജി പി യുടെ നിർദ്ദേശത്തെത്തുടർന്നു ക്രൈം ബ്രാഞ്ച് ഭാരവാഹികൾക്കെതിരെ കേസ്സെടുത്തേക്കും

വലിയ സാമ്പത്തിക ആരോപണമായിനാൽ കേസെടുത്തത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ. കേസ് നാളെ രജിസ്റ്റർ ചെയ്യും. ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ചാണ് സിബി മുകേഷ് മാർച്ചിൽ പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നു കാണിച്ചായിരുന്നു പരാതി നൽകിയത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു

You might also like

-