“ആദ്യംരാജി ശേഷം ചർച്ച “നിലപാട് കടുപ്പിച്ച് ഉമ്മൻ ചാണ്ടി

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. യുഡിഎഫ് നിലപാടിനോടുള്ള ഇരുകൂട്ടരുടേയും നിര്‍ദേശങ്ങളില്‍ ചര്‍ച്ച അതിനുശേഷം നടത്താമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

0

തിരുവനന്തപുരം : കേരളാകോൺഗസ്സിൽ ജോസ് കെ മാണി ജോസഫ് പോര് രൂക്ഷമായിരിക്കെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി”യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം മാത്രം ഇനി ചര്‍ച്ചയെന്ന് ഉമ്മന്‍ചാണ്ടിവ്യക്തമാക്കി . കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. യുഡിഎഫ് നിലപാടിനോടുള്ള ഇരുകൂട്ടരുടേയും നിര്‍ദേശങ്ങളില്‍ ചര്‍ച്ച അതിനുശേഷം നടത്താമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട യുഡിഎഫ് തീരുമാനത്തില്‍ ജോസ് കെ മാണി അതൃപ്തി അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. എന്നാല്‍, മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ല. യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.കേരള കോൺഗ്രസിലെ പ്രശ്നത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച നിലപാടിനോടുള്ള അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. നേതൃത്വം ഗൗരവത്തിൽ വിഷയത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷയെന്നും മുന്നണി മാറ്റത്തിന്റെ ചർച്ചകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വസം കൊണ്ടുവന്നാൽ ജോസ് പക്ഷത്തെ സഹായിക്കാൻ തത്ത്വത്തിൽ സി പി ഐ എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്

You might also like

-