ജീവിതം തന്നെ പുതുപ്പള്ളി മത്സരിക്കാൻ മറ്റു മണ്ഡലം തേടിപ്പോകില്ല ഉമ്മൻ ചാണ്ടി

മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകൾ തുടങ്ങിയിട്ടില്ല. എന്തും ഏതും വാര്‍ത്തയാകുകയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

0

തിരുവനന്തപുരം :”തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും”-ഉമ്മന്‍ചാണ്ടി. തന്റെ സ്ഥാനാര്‍ഥിത്വത്തിലെ പ്രചാരണം അവസാനിപ്പിക്കണം, തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം,സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകൾ തുടങ്ങിയിട്ടില്ല. എന്തും ഏതും വാര്‍ത്തയാകുകയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേല്‍ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. “ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുക. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എ ഗ്രൂപ്പില്‍ നിന്നടക്കം ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യം ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫിനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചു. ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്ന് നിയമ സഭയിലെത്തിയത്. അതേസമയം അദ്ദേഹത്തിന് വീണ്ടും ബി.ജെ.പി അവസരം നല്‍കിയേക്കില്ല. പകരം കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

You might also like

-