കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി
കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നരിന്നു
തിരുവനന്തപുരം :കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി. നേതൃമാറ്റം വേണമെന്ന ആവശ്യത്തോട് എ.ഐ.സി.സി നേതൃത്വവും അനുകൂലമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ 14 ഡിസിസി നേതൃത്വങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന്
കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നരിന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ഗ്രൂപ്പ് വീതം വെക്കൽ തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ നേതൃത്വങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂർ പ്രകാശും ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉൾപ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വി.ഡി സതീശൻ ഉന്നയിച്ചു