ലംബോര്‍ഗിനി കാർ വാങ്ങാൻ മുന്നൂറു ഡോളറുമായി പുറപ്പെട്ട ആളെ പോലീസ് പിടികൂടി ഒടുവിൽ പോലീസ് ഞെട്ടി ?
ഒരുനിമിഷം പോലീസുകാരൻ ചോദിച്ചു കാർ ഓടിച്ചിരുന്നത് അംഗവൈകല്യമുള്ള ആളായിരിക്കുമെന്നുതെറ്റുധരിച്ച പോലീസുകാരൻ വീണ്ടും ചോദിച്ചു നിനക്ക് വയസ്സ് എത്രയെന്നു? ഒരു കൂസലും ഇല്ലാതെ മറുപടി അഞ്ച് ! ഇപ്പോൾ യൂട്ടാ പോലീസ് സത്യത്തിൽ ഞെട്ടി !
ന്യൂയോർക്ക് :യൂട്ടാ ഹൈവെയിൽ ലോക് ഡൗൺ ലംഘിച്ചു പറന്നു വന്ന കാർ കണ്ട പോലീസ് കൈനീട്ടി പോലീസിന്റെ നിദ്ദേശം മാനിച്ച് കാർ ഡ്രൈവർ കാർ ഒരു വശം ചേർന്ന് ഒതുക്കി പാർക്ക് ചെയ്തു പാർക്ക് ചെയ്ത കാറിനടുത്തേക്ക് ഓടിയെത്തിയ പോലീസുകാരൻ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ആളെക്കണ്ടു ഞെട്ടി ഡ്രൈവിങ് സീറ്റിൽ “മുലകുടി മാറാത്ത പയ്യൻ ! സീറ്റിൽ ഇരിക്കുന്ന വിദ്വാനെ കണ്ട് അമ്പരപ്പ് മാറാത്ത പോലീസുകാരൻ തിരക്കി അവനോട് എങ്ങോട്ടെന്ന് ? കൂസലില്ലാതെ മറുപടി “ഞാൻ ലംബോര്‍ഗിനി കാർ വാങ്ങാൻ പോകുന്നു” ഒരുനിമിഷം പോലീസുകാരൻ ചോദിച്ചു കാർ ഓടിച്ചിരുന്നത് അംഗവൈകല്യമുള്ള ആളായിരിക്കുമെന്നുതെറ്റുധരിച്ച
പോലീസുകാരൻ വീണ്ടും ചോദിച്ചു നിനക്ക് വയസ്സ് എത്രയെന്നു? ഒരു കൂസലും ഇല്ലാതെ മറുപടി അഞ്ച് ! ഇപ്പോൾ യൂട്ടാ പോലീസ് സത്യത്തിൽ ഞെട്ടി !
അമ്മയുമായി വഴക്കിട്ട് സ്പോർട്സ് കാറായ ലംബോര്‍ഗിനി വാങ്ങാൻ ഇറങ്ങിയ വഴിയിലാണ് പൊലീസ് തടഞ്ഞത്. മൂന്നു ഡോളറുമായാണ് കുട്ടി ഡ്രൈവർ ലംബോര്‍ഗിനി വാങ്ങാൻ അമ്മയുടെ കാറുമെടുത്ത് കാലിഫോർണിയയിലേക്ക് പുറപ്പെട്ടത്.
അഞ്ചുവയസ്സുകാരന്റെ ‘സാഹസിക യാത്ര’യെക്കുറിച്ചുള്ള വിവരം യൂട്ടാ ഹൈവേ പട്രോൾ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ‘ലംബോര്‍ഗിനി വാങ്ങിത്തരാൻ ആവശ്യപ്പെട്ട് കുട്ടി അമ്മയോട് വഴക്കിട്ടിരുന്നു. കാർ വാങ്ങില്ലെന്ന് അമ്മ അറിയിച്ചതോടെ സ്വയം ആ സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു എന്നാണ് ട്വീറ്റിൽ പറയുന്നത്. കയ്യിലുണ്ടായിരുന്ന മൂന്നു ഡോളറും വാഹനം വാങ്ങാനായി കരുതി.
തടഞ്ഞുനിർത്തിയ പൊലീസ് കുട്ടിയോട് വയസും എങ്ങനെയാണ് കാറോടിക്കാൻ പഠിച്ചതെന്നും അടക്കമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.ബ്രേക്കിൽ കാലെത്തുന്നതിനായി സീറ്റിന്റെ ഏറ്റവും അറ്റത്താണ് കുട്ടി ഇരുന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഏതായാലും വാഹനം വന്ന വഴിയൊന്നും ആർക്കും അപകടം സംഭവിച്ചിട്ടില്ല.. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുക്കണോ വേണ്ടയോ എന്ന കാര്യം ലോക്കൽ പ്രോസിക്യൂട്ടർ തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.അതേസമയം കുട്ടി ഇതുവരെ വാഹനം ഡ്രൈവ് ചെയ്തിട്ടില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്ത് സഹോദരങ്ങളുടെ കണ്ണുവെട്ടിച്ചാണ് അഞ്ചുവയസുകാരൻ കാറുമായി ലംബോര്‍ഗിനി വാങ്ങാൻ പുറത്തിറങ്ങിയത്.