ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഷെയ്ന് നിഗം
പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഷെയ്ന് നിഗം. സിനിമ മാര്‍ച്ചില്‍ തിയേറ്ററിലെത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയതോടെ ചിത്രീകരണം മുടങ്ങിക്കിടക്കുന്ന വെയില്,കുര്‍ബാനി സിനിമകളും ഉടന്‍ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.2018 മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ ധാരണയായിരുന്ന ഉല്ലാസം ഒരു വര്‍ഷം വൈകി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആരംഭിച്ചത്. ജൂലൈയില്‍ ചിത്രീകരണം കഴിഞ്ഞെങ്കിലും ഡബ്ബിംഗ് പൂര്‍ത്തിയാക്കാനായില്ല.
ഷെയിന്റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കമായിരുന്നു ഡബ്ബിംങ് വൈകിപ്പിച്ചത്. 25 ലക്ഷം രൂപ കരാര്‍ ഒപ്പിട്ട് ആരംഭിച്ച സിനിമയ്ക്കു ഷെയ്ന് 20 ലക്ഷം രൂപ കൂടി അധിക പ്രതിഫലം ആവശ്യപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.