ഉക്രൈന് ആയുധങ്ങൾ നല്കാൻ തയ്യാർ അമേരിക്കയും ബ്രിട്ടണും ഉൾപ്പടെ 27 രാജ്യങ്ങൾ
മിസൈൽ, ടാങ്ക്, ബോംബുകൾ എന്നിവയാണ് യുക്രെയ്നായി ഈ രാജ്യങ്ങൾ നൽകുക. കൂടാതെ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കും. ഈ ആയുധങ്ങളെല്ലാം ഉടൻ തന്നെ ഉക്രെയ്ൻ സൈന്യത്തിന് ലഭ്യമാക്കുമെന്നാണ് അറിയുന്നത്
കീവ് | യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്നെ സൈനികമായി സഹായിക്കാൻ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയും ബ്രിട്ടണും ഉൾപ്പടെ 27 രാജ്യങ്ങൾ യുക്രെയ്ന് ആയുധം നൽകാൻ തയ്യാറാണെന്നുഅറിയിച്ചിട്ടുണ്ട് റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നെ സഹായിക്കുമെന്ന് ഈ രാജ്യങ്ങളുടെ ഭരണാധികാരികൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കയും അൽബേനിയയും ചേർന്ന് യുക്രെയ്ൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം സ്ഥിരംസമിതി അംഗമായ റഷ്യ വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്നെ സൈനികമായി സഹായിക്കാൻ രാജ്യങ്ങൾ രംഗത്തുവന്നിട്ടുള്ളത് .
യുകെയുടെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വെള്ളിയാഴ്ച വൈകുന്നേരം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു ഓൺലൈൻ യോഗംചേർന്നിരുന്നു . യോഗത്തിൽ 25 രാജ്യങ്ങൾ യുക്രെയ്നെ സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നാറ്റോ അംഗ രാജ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ഇതിൽ ഉൾപ്പെടാത്ത രണ്ട് രാജ്യങ്ങൾ കൂടി യുക്രെയ്നെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
മിസൈൽ, ടാങ്ക്, ബോംബുകൾ എന്നിവയാണ് യുക്രെയ്നായി ഈ രാജ്യങ്ങൾ നൽകുക. കൂടാതെ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കും. ഈ ആയുധങ്ങളെല്ലാം ഉടൻ തന്നെ ഉക്രെയ്ൻ സൈന്യത്തിന് ലഭ്യമാക്കുമെന്നാണ് അറിയുന്നത്