ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.
ഇന്ത്യ സന്ദർശനം റദ്ദുചെയ്യുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടറിയിച്ചിരുന്നു
ഡൽഹി: ബ്രിട്ടനിൽ തീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.ബ്രിട്ടനിൽ തീവ്ര കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇതോടടെയാണ് ബോറിസിന്റെ ഇന്ത്യാ സന്ദർശനവും റദ്ദാക്കിയത്.
ഇന്ത്യ സന്ദർശനം റദ്ദുചെയ്യുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടറിയിച്ചിരുന്നു . ഇന്ത്യാ സന്ദർശനം റദ്ദാക്കേണ്ടിവന്നതിൽ അദ്ദേഹം ഖേദം പ്രകടപ്പിച്ചു
ജനിതകമാറ്റം സഭവിച്ചിച്ച കോവിഡ് യു കെ യിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബോറിസിന്റെ ഇന്ത്യാ സന്ദർശനത്തിന് സാധ്യതയില്ലെന്ന് കൗൺസിൽ ഓഫ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ സൂചിപ്പിച്ചിരുന്നു.