യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി.ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി

ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി.

0

ഡൽഹി : യു കെ യിൽ കൊറോണ വയറസിന് ജനിതയ്‌ക മാറ്റം
കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി കേന്ദ്ര സർക്കാർ യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടി-പിസിആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു. ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. യുകെയിൽ കൊറോണയുടെ പുതിയ സ്ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. കാനഡ, ജർമനി, ഫ്രാൻസ്, നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങൾക്ക് വിലക്കേപ്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

-