കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു
ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും. മൂന്നാറിലെ ഹോം സ്റ്റേകൾ പരിശോധിച്ച് വിദേശികളുടെ പട്ടിക തയ്യാറാക്കും.
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.കെ.ടി.ഡി.സിയുടെ ടീ കൌണ്ടി റിസോര്‍ട്ടില്‍ താമസിച്ച ഇയാളെയും കൊണ്ട് ആരോഗ്യ വകുപ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് റിസോര്‍ട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്തു. ഇന്നലെ ഫലം പോസിറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചു. രാത്രി 10.30ന് ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
അതേസമയം ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വ്വ സജ്ജമെന്ന് മന്ത്രി എം.എം.മണി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റില്‍ വിളിച്ച അടിയന്തിര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് നിന്ന് നേരിടണമെന്നും അതിനായുള്ള മുന്‍കരുതലുകള്‍ ഒത്തൊരുമയോടെ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലും ജാഗ്രത നിര്‍ദേശങ്ങളും മുന്‍കരുതലും പാലിക്കുന്നുണ്ട്. വലിയ തോതില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്ന ഉത്സവം, പെരുന്നാള്‍, വിവാഹം, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാനും, അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തിലടക്കം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കായി ശാസ്ത്രീയ ബോധവത്കരണത്തിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമാജികര്‍ മണ്ഡലത്തിലുണ്ടാകുന്നതിനാണ് നിയമസഭ മുന്‍ നിശ്ചയിച്ചതില്‍ നേരത്തെ സമ്മേളനം അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും. മൂന്നാറിലെ ഹോം സ്റ്റേകൾ പരിശോധിച്ച് വിദേശികളുടെ പട്ടിക തയ്യാറാക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന മേഖലകളില്‍ നാളെ അടിയന്തര യോഗം ചേരും.നെടുമ്പാശേരിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനത്തില്‍ കയറിയ ഇയാളെ തിരിച്ചിറക്കി. ഇയാളും ഭാര്യയും ഇപ്പോള്‍ ഐസൊലേഷനിലാണ്. ഒപ്പമുള്ള 17 വിദേശികളും നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 270 പേര്‍ ആരോഗ്യ പരിശോധന നടത്തിയ ശേഷം ദുബൈയിലേക്ക് പുറപ്പെട്ടു.