ഉദുമല്‍പേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

. അഞ്ചു പ്രതികളുടെ മരണ ശിക്ഷ 25 വര്‍ഷത്തെ കഠിന തടവായി ചുരുക്കി. മുഖ്യപ്രതിയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ചിന്നസ്വമിയെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു

0

ചെന്നൈ :രാജ്യത്തെ ഞെട്ടിച്ച തമിഴ്നാട് ഉദുമല്‍പേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അഞ്ചു പ്രതികളുടെ മരണ ശിക്ഷ 25 വര്‍ഷത്തെ കഠിന തടവായി ചുരുക്കി. മുഖ്യപ്രതിയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ചിന്നസ്വമിയെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2016 മാര്‍ച്ച് 13ന് ഉദുമല്‍പേട്ട് ടൗണില്‍ വച്ചാണ് കോളിളക്കമുണ്ടാക്കിയ കേസിനാധാരമായ കൊലപാതകമുണ്ടായത്.

ദലിത് വിഭാഗത്തില്‍ പെട്ട ശങ്കര്‍ എന്ന യുവാവ് കൂടെ പഠിച്ചിരുന്ന തേവര്‍ ജാതിയില്‍പെട്ട കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ചു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വാടക ഗുണ്ടകളെ ഉപയോഗിച്ചു ശങ്കറിനെ വെട്ടിക്കൊന്നുവെന്നാണ് കേസ്.ഉദുമല്‍പേട്ട് ടൗണിൽ വച്ച് പട്ടാപകൽ നൂറുകണക്കിന് ആളുകളുടെ മുൻപിൽ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു അക്രമത്തിൽ കൗസല്യക്കും മാരകമായി മുറിവേറ്റിരുന്നു
വധശിക്ഷയുടെ സ്ഥിരീകരണത്തിനുവേണ്ടി വിധി പറഞ്ഞ തിരുപ്പൂര്‍ പ്രിന‍‍്‍സിപ്പല്‍ കോടതി കേസ് ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.അതോടപ്പം ഗൂഡാലോചനയില്‍ മുഖ്യപങ്കുള്ള കൗസല്യയുടെ അമ്മ സി.അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ, എന്നിവരെ വിട്ടയച്ചതു ചോദ്യം ചെയ്തു പ്രോസിക്യൂഷനും കോടതിയെ സമീപിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട വാദത്തിനൊടുവില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയുടെ വിധി.

You might also like

-