ഇടുക്കി ഭൂവിനിയോഗം കരിനിയമം സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്

ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം.

0

തൊടുപുഴ :ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം.കർഷകകോൺഗ്രസ്സിന്റെ൩ നേത്രുത്തൽ അടിമാലിയിൽ നിന്നും മറയൂരിലേക്ക് പ്രക്ഷോപ യാത്ര ഇതിന്റെ ഭാഗമായ കർഷക കോൺഗ്രസ്സ് സംഘടിപ്പിച്ചിട്ടുണ്ട്

1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് 22നാണ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 15 സെന്റിന് മുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 ചതുരശ്രമീറ്ററിന് മുകളിലെ കെട്ടിടങ്ങളും സ്ഥലവും ഉൾപ്പെടെ സർക്കാരിലേക്ക് കണ്ടുകെട്ടാനാകും. ഇടുക്കിയ്ക്ക് മാത്രമാണ് ഉത്തരവ് ബാധകമെന്നും കേരളത്തിലെ മറ്റു ജില്ലകൾക്ക് എന്തുകൊണ്ട് സർക്കാർ ഉത്തരവ് ബാധകമല്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.കെട്ടിട നിർമാണ അനുമതി ലഭിക്കാൻ ഇനി മുതൽ റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ ഇടുക്കിയോടുള്ള അവഗണന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

You might also like

-