തദ്ദേശ തെരെഞ്ഞെടുപ്പ് യു.ഡി.എഫ് ഉന്നതധികാര സമിതി യോഗം ഇന്ന് തെരെഞ്ഞെടുപ്പ്
. ജേസ് കെ. മാണി മുന്നണി വിട്ട സാഹചര്യം നിലനില്‍ക്കെയാണ് ഇന്ന് യോഗം ചേരുന്നത്.
കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.ഡി.എഫ് ഉന്നതധികാര സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതുള്‍പ്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൊച്ചിയില്‍ ഇന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റു വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടക്കും. ജേസ് കെ. മാണി മുന്നണി വിട്ട സാഹചര്യം നിലനില്‍ക്കെയാണ് ഇന്ന് യോഗം ചേരുന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകള്‍ തര്‍ക്കങ്ങളില്ലാതെ എത് രീതിയില്‍ വിവിധ ഘടകകക്ഷികള്‍ക്ക് നല്‍കണമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി ഉയര്‍ന്ന് വന്നേക്കും. ഉന്നാതാധികാര യോഗത്തിന് ശേഷം ഉച്ചക്ക് യു.ഡി.എഫ് ജില്ലാ നേതാക്കളുടെ യോഗവും കൊച്ചിയില്‍ നടക്കും.