യു ഡി എഫ് ൽ കലാപം ആർ എസ്പി മുന്നണിടുമോ ? പിജെ ജോ സേഫും കുഞ്ഞാലിക്കുട്ടിയും ഇടഞ്ഞു തന്നെ

ഇടുക്കി നെടുക്കണ്ടം ഗ്രാമപഞ്ചായത്തിൽ ആർ എസ്പി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ സി പി ഐ എമിൽ നിന്നും വൻ തുക കൈക്കൂലി വാങ്ങിയതായി ആർ എസ്പി ജില്ലാഘടകം ആരോപിച്ചു

0

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ വൻതോൽവി ഏറ്റുവാങ്ങേണ്ടിവന്ന സഹചര്യത്തിൽ യു ഡി ഫിൽ കലാപത്തെ ആരംഭിച്ചു ജീർണ്ണിച്ച യു ഡി എഫ് സാഹചര്യത്തിൽ നിയസഭ തെരെഞ്ഞെടുപ്പിൽ കനത്ത പരാജയം എട്ടു വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നാണ് ആർ എസ് പി നേതൃത്തം കരുതുന്നത് . നിലവിലെ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പുണ്ടായാൽ സംസ്ഥാനത്തു യു ഡി എഫ് ന് ഭരണത്തിൽ തിരിച്ചെത്താനാകില്ലന്നാണ് ആർ എസ് പി കരുത്തുന്നത് . കനത്തത്തൊലിവിക്ക് പിന്നാലെ ഇടുക്കി അടക്കമുള്ള ജില്ലകളിൽ നിന്നും കോൺഗ്രസ്സ് നേതൃത്തത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട് . ഇടുക്കി നെടുക്കണ്ടം ഗ്രാമപഞ്ചായത്തിൽ ആർ എസ്പി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ സി പി ഐ എമിൽ നിന്നും വൻ തുക കൈക്കൂലി വാങ്ങിയതായി ആർ എസ്പി ജില്ലാഘടകം ആരോപിച്ചു. ഇതു സംബന്ധിച്ച പരാതി കെ പി സി സി ക്കും യു ഡി എഫ് നേതൃത്തത്തിനും നൽകി . പ്രത്യക്ഷത്തിൽ വഞ്ചന പരമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനൊപ്പം ഇനി മുന്നണി ബന്ധവേണ്ടന്നാണ് ഇടുക്കി ജില്ലാകമ്മറ്റിയുടെ നിലപാട് .വിധ ജില്ലാകമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ അതൃപ്തി പരസ്യമാക്കി ആര്‍എസ്പി. .യുഡിഎഫ് യോഗത്തിന് മുൻപ് കോൺഗ്രസ്‌ നേതാക്കളെ കണ്ട് അതൃപ്തി കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തിൽ മുന്നണിയിൽ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കൾ നൽകുന്ന വിവരം.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് യുഡിഎഫിലും കോൺഗ്രസിനകത്തും നടക്കുന്നത്. മുസ്ലീം ലീഗും കേരളാ കോൺഗ്രസും അടക്കമുള്ള ഘടകക്ഷികൾ ഇതിനകം അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മുന്നണി ബന്ധം അടക്കം പുനപരിശോധിക്കേണ്ടിവരുമെന്ന സൂചന നൽകി ആര്‍എസ്പി രംഗത്തെത്തുന്നത്. യുഡിഎഫ് നേതൃയോഗത്തിന് മുൻപ് കോൺഗ്രസ് നേതാക്കളെ കാണുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്. തിരുത്ത് കോൺഗ്രസിനകത്ത് നിന്ന് ഉണ്ടാകണമെന്ന നിലപാട് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടിരുന്നു.

You might also like

-