കുട്ടനാട് വിട്ടുനൽകില്ല; ഉറച്ച് ജോസഫ്: യുഡിഎഫിന് വീണ്ടും തലവേദന ചർച്ച പരാജയം

ബാര്‍കോഴയില്‍ മുന്നണിയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായപ്പോള്‍ പോലും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന പി.ജെയുടെ വാക്ക് മറികടന്ന് തല്‍ക്കാലം മറ്റ് ചര്‍ച്ചകള്‍ വേണ്ടെന്നായിരുന്നു പൊതുധാരണ

0

തിരുവനന്തപുരം :കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. ചർച്ച തുടരുമന്നും സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും ചർച്ചക്ക് ശേഷം പി.ജെ ജോസഫ് പറഞ്ഞുനാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ജോസഫ് വിഭാഗം നിലപാടില്‍ ഉറച്ചുനിന്നതോടെ പി.കെ കുഞ്ഞാലിക്കുട്ടി കൂടി വന്നശേഷം അന്തിമ തീരുമാനം പറയാമെന്ന് നേതൃത്വം അറിയിച്ചു. തുടര്‍ചര്‍ച്ച വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കും.
കുട്ടനാട് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ജോസഫ് വിഭാഗം മല്‍സരിക്കുന്ന സീറ്റ് മറ്റാര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ മാണിക്ക് അവകാശം ഉന്നയിക്കാന്‍ പോലും അര്‍ഹതയില്ല. അവരുമായി ഒരു ചര്‍ച്ചയ്ക്കും തയാറുമല്ല. ഉചിതമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും തീരുമാനം അധികം വൈകരുതെന്നും ജോസഫ് നേതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്കൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കടന്നില്ല. ബാര്‍കോഴയില്‍ മുന്നണിയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായപ്പോള്‍ പോലും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന പി.ജെയുടെ വാക്ക് മറികടന്ന് തല്‍ക്കാലം മറ്റ് ചര്‍ച്ചകള്‍ വേണ്ടെന്നായിരുന്നു പൊതുധാരണ. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി കൂടി വരട്ടെയെന്ന് തീരുമാനിച്ചത്.


കന്റോണ്‍മെന്റ് ഹൗസില്‍ വൈകിട്ട് മൂന്നരയ്ക്ക് ആരംഭിച്ച ചര്‍ച്ച രാത്രി ഏഴരവരെ തുടര്‍ന്നു. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. പി.ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നു. കേരള കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സീറ്റ് ഏറ്റെടുക്കണമെന്നാനാണ് കോൺഗ്രസ് നേതാക്കളുടെ പൊതുഅഭിപ്രായം. ജോസ് കെ. മാണി വിഭാഗവുമായി ഈ ആഴ്ച തന്നെ ചച്ച നടത്തിയേക്കും.

You might also like

-