തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ചു യൂബർ ടാക്സി തട്ടിയെടുത്തു. കാർ കണ്ടെത്തി, അക്രമികൾ രക്ഷപെട്ടു.

കമ്പി കൊണ്ടു ഡ്രൈവറെ തലക്കടിച്ചു വീഴ്ത്തി വഴിയിലുപേക്ഷിച്ചു. ഓട്ടം വിളിച്ച അക്രമികൾ കാറുമായി കടന്നു.

0

തൃശ്ശൂർ: ദിവാൻജി മൂലയിൽ നിന്ന് യൂബർ ടാക്സി ഓട്ടം വിളിച്ച രണ്ടംഗ സംഘം ഡ്രൈവറെ ആക്രമിച്ചു വീഴ്ത്തി കാറുമായി കടന്നു. പരിക്കേറ്റ ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കാലടിയിൽ വച്ച് കാർ പിടികൂടി. ഇതിനിടെ അക്രമി സംഘം പോലീസിനെ വെട്ടിച്ചു് രക്ഷപ്പെട്ടു.
തലക്കു പരിക്കേറ്റ ഡ്രൈവർ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. അക്രമികളെ കണ്ടാൽ തിരിച്ചറിയാമെന്ന് രാജേഷ് പറഞ്ഞു. പുലർച്ചെ പുതുക്കോട്ടയിലേക്കു പോവണമെന്ന് പറഞ്ഞാണ് രണ്ടുപേർ ചേർന്ന് ഓട്ടം വിളിച്ചത്. യാത്രാമധ്യേ ആമ്പല്ലൂരിന്‌ സമീപം വച്ചു ആക്രമിക്കുകയായിരുന്നു. കമ്പിവടിക്കു തലക്കടിച്ചായിരുന്നു ആക്രമണം. തുടർന്ന് വഴിയിലേക്ക് തള്ളിയിട്ട ശേഷം അക്രമികൾ കാറുമായി പൊപോയെന്നും രാജേഷ് പറഞ്ഞു.
രാജേഷ് അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ സത്വര നടപടിയിലാണ് കാലടിയിൽ നിന്ന് കാർ കണ്ടെടുത്തത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികൾ ടാക്സി വിളിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

You might also like

-