യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ തിരക്കിട്ട് സംഘടനാ നടപടിയെടുക്കേണ്ടെന്ന് സി.പി.എം
അലൻ ഷുഹൈബും താഹ ഫസലും പ്രവർത്തിക്കുന്ന ബ്രാഞ്ചുകൾ ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലാണ് ഇരുവർക്കുമെതിരെ ധൃതി പിടിച്ച് നടപടി വേണ്ടെന്ന് തീരുമാനം. സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കുന്നതാകും ഉചിതമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കോഴിക്കോട് :പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന് സി.പി.എമ്മില്‍ ധാരണ. സി.പി.എം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ ധൃതി പിടിച്ച്സംഘടനാ നടപടിയെടുത്താൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി തീരുമാനിച്ചു
അലൻ ഷുഹൈബും താഹ ഫസലും പ്രവർത്തിക്കുന്ന ബ്രാഞ്ചുകൾ ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലാണ് ഇരുവർക്കുമെതിരെ ധൃതി പിടിച്ച് നടപടി വേണ്ടെന്ന് തീരുമാനം. സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കുന്നതാകും ഉചിതമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. യു.എ.പി.എ ചുമത്തിയതിനെതിരായ നിലപാട് തുടരുമ്പോഴും ഇരുവർക്കും ഇടത് തീവ്ര ആശയങ്ങളോട് അടുപ്പമുണ്ടായിരുന്നോയെന്ന കാര്യം സി.പി.എം പരിശോധിക്കുന്നുണ്ട്. സംഘടനാ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കേണ്ടെതില്ലെന്നായിരുന്നു യോഗത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രതികരണം.ഇരുവരുടെയും കുടുംബത്തിനൊപ്പം നിൽക്കണമെന്ന അഭിപ്രായവും അംഗങ്ങൾ ഉയർത്തി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാലും സി.പി.എമ്മിനൊപ്പം ചേർന്ന് നിൽക്കുന്ന ഇരു കുടുംബങ്ങളെയും ബോധ്യപ്പെടുത്തിയതിന് ശേഷമായിരിക്കും ഇരുവർക്കുമെതിരെയുള്ള നടപടി.