യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് കൂടിക്കാഴ്ച നടത്തി

പരിസ്ഥിതി, കാലാവസ്ഥ സംരക്ഷണത്തിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി യുഎഇ

0

യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി, കാലാവസ്ഥാ വിഷയങ്ങളില്‍ കേരളവും യുഎഇയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിനെ കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തു.യുഎഇയുടെ വികസനത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ നല്‍കുന്ന സംഭാവനകളെയും കേരളം നല്‍കുന്ന സഹകരണത്തേയും ഡോ.താനി അഭിനന്ദിച്ചു. പരിസ്ഥിതി, കാലാവസ്ഥ സംരക്ഷണത്തിനായി യുഎഇ നടപ്പിലാക്കിയ നിരവധി പദ്ധതികളെ കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി യുഎഇ മേഖലയെ രണ്ടാം വീടായി കരുതുന്ന മലയാളികള്‍ക്ക് രാജ്യം നല്‍കുന്ന പരിഗണനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ.താനിയോട് നന്ദി പറഞ്ഞു.

You might also like

-