മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ
ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യൂഎഇ ഗോള്‍ഡന്‍ വിസ നല്‍കി. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസം ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12th മാന്‍’ ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്.
മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം: മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്ത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ. പ്രിയദര്‍ശനും മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാര്‍. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയാണിത്. ഓഗസ്റ്റ് 12 ആണ് നിലവില്‍ സിനിമയുടെ റിലീസ് തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന സിനിമ ഒക്ടോബര്‍ മാസം റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ മാസ്സ് ആക്ഷന്‍ ചിത്രം ഇതിനോടകം തന്നെ ആരാധകരില്‍ വന്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 14 ആണ് റിലീസ് തിയതി.