കോവിഡ് ബാധിച്ച് യു.എ.ഇയിൽ കൊല്ലം സ്വദേശി മരിച്ചു വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി

0

കൊല്ലം: കോവിഡ് ബാധിച്ച് യു.എ.ഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്‍ഷങ്ങളായി ദുബായില്‍ ടാക്‌സി ഡ്രൈവറാണ്. യു.എ.ഇയില്‍ ചൊവ്വാഴ്ച മാത്രം മൂന്നു മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി
അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രതീഷിന്റെ മരണം ഇന്ന് പുലര്‍ച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സ തേടിയ രതീഷ് ഈമാസം 12 മുതല്‍ ആശുപത്രിയിലായിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.

You might also like

-