ഗണ്‍ ബംപ് സ്റ്റോക്ക് നിരോധനോത്തരവ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ഫെഡറല്‍ തലത്തില്‍ ഗണ്‍ കണ്‍ട്രോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ വിജയമാണ് ഇന്ന് പുറത്തിറങ്ങിയ സുപ്രീം കോടതി വിധി
വാഷിങ്ടന്‍ ഡിസി : മെഷീന്‍ ഗണ്‍, സെമി ഓട്ടോമാറ്റിക് ഗണ്‍ എന്നിവയുമായി ഘടിപ്പിച്ചു മിനിട്ടില്‍ നൂറു കണക്കിന് റൗണ്ട് വെടിയുണ്ടകള്‍ പായിക്കാന്‍ കഴിയുന്ന പ്രത്യേക തരം ഡിവൈസുകള്‍ നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് ഇറക്കിയിരുന്ന ബാന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഗണ്‍ ഓണേഴ്‌സ് ഗ്രൂപ്പ് സമര്‍പ്പിച്ചിരുന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി. മാര്‍ച്ച് 28 വ്യാഴാഴ്ചയാണു വിധി പ്രഖ്യാപിച്ചത്.
ലാസ്!വേഗാസില്‍ 2017 ഒക്ടോബറില്‍ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തു കൊണ്ടിരുന്നവരുടെ ഇടയിലേക്ക് വെടിവെയ്പു നടത്തി 58 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ തുടര്‍ന്നാണ് ഇത്തരം പ്രത്യേകം ഡിവൈസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയിരുന്നത്. 2017 ഡിസംബറില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ ബാന്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചു.
2018 ഫെബ്രുവരിയില്‍ ഫ്‌ലോറിഡ ഹൈസ്കൂളില്‍ വെടിവെയ്പു നടന്നതോടെ നിരവധി സംസ്ഥാനങ്ങള്‍ ഗണ്‍ വില്ലനായാല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഗണ്‍ ലോബി വിവിധ സംസ്ഥാനങ്ങളില്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു
ഗണ്‍ ഉപയോഗത്തിന് യുഎസ് ഭരണഘടനാ നല്‍കുന്ന അധികാരത്തില്‍ നിയന്ത്രണ മേര്‍പ്പെടുത്തുന്നതില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പലരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. 2017 ല്‍ 39,773 പേരാണ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചതെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡിസംബറില്‍ പുറത്തിറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഫെഡറല്‍ തലത്തില്‍ ഗണ്‍ കണ്‍ട്രോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ വിജയമാണ് ഇന്ന് പുറത്തിറങ്ങിയ സുപ്രീം കോടതി വിധി.