സഹപ്രവര്‍ത്തകരുടെ രക്ഷക്കു സ്വയം കവചമായി മാറിയ ഭടന് മരണാനന്തര ബഹുമതി
2007 ജൂണ്‍ 1ന് ഇറാക്കില്‍ വെച്ചായിരുന്നു സംഭവം. ശരീരത്തില്‍ ഒളിച്ചു വച്ചിരുന്ന ബോംബ് ഇറാക്കി സാര്‍ജന്റ് ഫ്യൂസ് ഊരി പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്‍, സെര്‍ജന്റ് ട്രാവിസ് ആറ്റ്കിന്‍സ്(31) ഇറക്കി ഭടനെ കെട്ടിപിടിച്ചു ബോംബ് പിടിച്ചു മാറ്റുന്നതിനിടയില്‍ പൊട്ടിതെറിച്ചു ഇരുവരും മരിക്കുകയായിരുന്നു.
വാഷിംഗ്ടണ്‍ ഡി.സി.: മൂന്ന് സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് മനുഷ്യബോംബിന് മുമ്പില്‍ സ്വയം കവചം സൃഷ്ടിച്ചു വീരമൃത്യു വരിച്ച ജവാനു മരണാനന്തര ബഹുമതി അവാര്‍ഡ് മാര്‍ച്ച് 27 ബുധനാഴ്ച വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ട്രമ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കി ആദരിച്ചു.2007 ജൂണ്‍ 1ന് ഇറാക്കില്‍ വെച്ചായിരുന്നു സംഭവം. ശരീരത്തില്‍ ഒളിച്ചു വച്ചിരുന്ന ബോംബ് ഇറാക്കി സാര്‍ജന്റ് ഫ്യൂസ് ഊരി പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്‍, സെര്‍ജന്റ് ട്രാവിസ് ആറ്റ്കിന്‍സ്(31) ഇറക്കി ഭടനെ കെട്ടിപിടിച്ചു ബോംബ് പിടിച്ചു മാറ്റുന്നതിനിടയില്‍ പൊട്ടിതെറിച്ചു ഇരുവരും മരിക്കുകയായിരുന്നു.
ട്രാവിസിന്റെ ടീമില്‍ മറ്റ് മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കുന്നതിനാണ് ട്രാവിസ് ശ്രമിച്ചത്. മൂന്നുപേരും അധികം ദൂരത്തല്ലായിരുന്നു.
ശത്രുവിന്റെ ശരീരത്തില്‍ ചുറ്റിപിടിച്ചു സ്വയം ജീവന്‍ അര്‍പ്പിച്ച ട്രാവിസ് രാജ്യത്തിന് അഭിമാനമാണ്. ജീവിതത്തിന്റെ അവസാന നിമിഷം വരെ രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യുവരിച്ച ഭടന്റെ കുടുംബാംഗങ്ങളേയും പ്രസിഡന്റ് ട്രമ്പ് അഭിനന്ദിച്ചു.
രാജ്യം സൈനികര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയാണ് ‘മെഡല്‍ ഓഫ് ഹൊണര്‍’.
1975 ഡിസംബര്‍ 9ന് മൊണ്ടാനയില്‍ ജനിച്ച ട്രാവിസ് 2000 ത്തിലാണ് ആര്‍മിയില്‍ ചേര്‍ന്നത്. 2003 ല്‍ ഇറാക്കില്‍ സേവനം നടത്തിയതിന് ശേഷം വിരമിച്ച ട്രാവിസ് 2 വര്‍ഷത്തിനുശേഷം വീണ്ടും സ്റ്റാഫ് സെര്‍ജന്റ് പദവിയോടെ 2007 ല്‍ ഇറാക്കില്‍ സേവനം അനുഷ്ഠിച്ചു വരുമ്പോളായിരുന്നു വീരമൃത്യു