ഫോനി ചുഴലി ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി
ഇന്ത്യ ഇതുവരെ കണ്ടതിലും ശക്തമേറിയ കാറ്റഗറി 4 ചുഴലി 115–155 മൈല്‍ വേഗതയിലാണ് ഒഡീഷ, പുരിയില്‍ ആഞ്ഞടിച്ചത്.
കണക്റ്റിക്കട്ട് ന്മ മേയ് 3 ന് ഇന്ത്യയുടെ ഈസ്റ്റ് കോസ്റ്റില്‍ ആഞ്ഞടിച്ച ഫോനി ചുഴലിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി കണക്റ്റിക്കട്ട് സ്റ്റാം ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി.
ഇന്ത്യ ഇതുവരെ കണ്ടതിലും ശക്തമേറിയ കാറ്റഗറി 4 ചുഴലി 115–155 മൈല്‍ വേഗതയിലാണ് ഒഡീഷ, പുരിയില്‍ ആഞ്ഞടിച്ചത്. 5.0 മില്യണ്‍ ആളുകളാണ് ഈ ചുഴലിക്കാറ്റിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതെന്ന് ഒഡീഷ ചീഫ് മിനിസ്റ്റര്‍ നവീന്‍ പട്‌നായ്ക്ക് പറഞ്ഞു. ഈസ്റ്റ് കോസ്റ്റില്‍ മാത്രം 57 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1.2 മില്യണ്‍ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതായി വന്നിട്ടുണ്ട്.
ഒഡീഷ സംസ്ഥാനത്ത് സാധാരണ നില പുനഃ സ്ഥാപിക്കുവാന്‍ 10 ബില്യണ്‍ ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് ഒഡീഷ സൊസൈറ്റി ഓഫ് അമേരിക്കന്‍ നാഷണല്‍ പ്രസിഡന്റ് ലാലടെന്റു മൊഹന്തി പറഞ്ഞു. 80,000 പേരാണ് താല്‍ക്കാലിക ടെന്റുകളില്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും എത്തിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് മൊഹന്തി പറഞ്ഞു.
ഒഡീഷയില്‍ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളും പ്രകൃതി ദുരന്തത്തിനിരയായതായി അദ്ദേഹം അറിയിച്ചു.അമേരിക്കന്‍ ഒഡീഷ സൊസൈറ്റി സംസ്ഥാന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്ക് 500,000 ഡോളറാണ് ശേഖരിക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനകം തന്നെ 60,000 ഡോളര്‍ ലഭിച്ചിട്ടുണ്ട്. സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍.
Odishasocitey.org/fani or via gofound me
https//bitt.y/2htu610 ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്നും മൊഹന്തി പറഞ്ഞു.