യു.എസ്- ഇന്ത്യ വ്യാപാര ഇടപാടുകള്‍ 500 ബില്യനായി ഉയരുമെന്ന് നിഷ ബിശ്വാള്‍
ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ സമീപ ഭാവിയില്‍ 500 ബില്യണ്‍ ഡോളറായി ഉയരുമെന്ന് യു.എസ്. ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് നിഷ ബിശ്വാള്‍ പറഞ്ഞു. മാര്‍ച്ച് 18ന് നടത്തിയ ഒരഭിമുഖത്തിലാണ് ഒബാമ ഭരണത്തില്‍ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ഭാവിയെകുറിച്ചു പ്രവചിച്ചത്. ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എക്കണോമിക് മാര്‍ക്കറ്റായി ഉയര്‍ന്നുവെന്നും നിഷ പറഞ്ഞു. ഇന്ത്യയുംയു.എസ്സുമായുള്ള വ്യാപാരബന്ധം പൂര്‍ണ്ണമായും മുതലാക്കുന്നതില്‍ ഇരു രാഷ്ട്രങ്ങളും വിജയിച്ചിട്ടില്ലെന്നും ബിശ്വാള്‍ അഭിപ്രായപ്പെട്ടു.
വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതു പോലെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു വിദേശ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും നിഷ പറഞ്ഞു. യു.എസ്. ഗവണ്‍മെന്റ് മാര്‍ച്ച് 4ന് പുറപ്പെടുവിച്ച (ജനറലൈഡ്‌സ് സിസ്റ്റം ഓഫ് പെര്‍ഫോര്‍മെന്‍സ് സ്റ്റാറ്റസ് ഫോര്‍ ഇന്ത്യ) നിരോധന ഉത്തരവ് നിരാശാജനകമാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു. 2017 ല്‍ അമേരിക്കയിലേക്ക് കൂടുതല്‍ സാധനങ്ങള്‍ കയറ്റി അയക്കുന്ന രാജ്യങ്ങളുടെ നിരയില്‍ 15ാം സ്ഥാനത്തായിരുന്ന ഇന്ത്യ ജി.എസ്.പി. സ്റ്റാറ്റസ് ഫോര്‍ ഇന്ത്യക്കുള്ള പിന്തുണ തുടരുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കരുതെന്നും യു.എസ്.ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.