പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം യു പി യിൽ പോലീസ് വെടിവച്ചുകൊന്നുത് പിഞ്ചുകുഞ്ഞുടക്കം പതിനാറുപേർ

വാരണാസിയില്‍ കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരനും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്

0

ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ജാനകിയ സമരം നടന്ന യുപിയില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാറായി.വാരണാസിയില്‍ കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരനും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട് . ബീഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന് സഖ്യകക്ഷിയായ എല്‍ജെപിയുടെ നേതാവ് ചിരാഗ് പസ്വാന്‍ വിമര്‍ശിച്ചു. .

സംസ്ഥാനത്തുടനീളം നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷാവസ്ഥ തുടരുന്ന 21 ഇടത്ത് ഇന്റര്‍നെറ്റ്- എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി. നിരവി പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ നാലംഗ നേതൃസംഘം സന്ദര്‍ശിക്കുമെന്ന് ടിഎംസി അറിയിച്ചു. ബീഹാറില്‍ ആജെഡിയുടെ ബന്ദിനിടെ പട്നയിലും ദര്‍ഭംഗയിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ട്രെയിനുകള്‍ തടഞ്ഞ പ്രതിഷേധക്കാര്‍ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു.

പട്നയില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്ഡ മഹാറാലി നടന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന സഖ്യകക്ഷിയായ എല്‍ജെപിയുടെ വിമര്‍ശം കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി അസമിലെ ഗുവാഹത്തിയിലും കൊല്‍ക്കൊത്തയിലും പ്രതിഷേധ റാലി നടന്നു.

മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹി ദരിയഗഞ്ചിലും സീലംപൂരിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ അറസ്റ്റ് ചെയ്ത 20 പേരെ തീസ് ഹസാരി കോടതി ജുഡീഷയല്‍ കസ്റ്റഡിയില്‍ വിട്ടു

You might also like

-