രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതോടെ ഒക്കലഹോമ ടര്‍ണര്‍ ഫോള്‍സ് അടച്ചു പൂട്ടി

0

ഒക്കലഹോമ: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിലെ 2 വിദ്യാര്‍ത്ഥികള്‍ കൂടി സെപ്റ്റംബര്‍ 3 ന് ടര്‍ണര്‍ ഫോള്‍സ് തടാകത്തില്‍ മുങ്ങി മരിച്ചതോടെ ഈ വര്‍ഷം ഇവിടെ മരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി. ജൂലായ് മാസം ഡാളസ്സില്‍ നിന്നുള്ള ജെസ്ലിന്‍ ജോസ് ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടത്.

സെപ്റ്റംബര്‍ 3 ന് ഒഴിവുദിനം ആഘോഷിക്കാനെത്തിയയായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ അജയ് കുമാര്‍ കൊയലാമുടിയും (23), തേജ് കൗശിക് വൊളെറ്റിയും (22), ഒമ്പതടി താഴ്ചയുള്ള വാട്ടര്‍ഫോള്‍സിന് താഴെയുള്ള തടാകത്തില്‍ മുങ്ങിക്കളിക്കവെ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാന്‍ ചാടിയതായിരുന്നു രണ്ടാമന്‍ ഇരുവരും പിന്നെ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നില്ല. മുങ്ങല്‍ വിദഗ്ദന്മാരാണ് ഇരുവരുടേയും മൃതശരീരങ്ങള്‍ പുറത്തെടുത്തത്.

ഇവര്‍ക്ക് കാര്യമായ നീന്തല്‍ പരിശീലനമോ ലൈഫ് ജാക്കറ്റോ ഇല്ലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ സന്ദര്‍ശക സീസണ്‍ ആയിരുന്നിട്ടും ആവശ്യമായ ലൈഫ് ഗാര്‍ഡിനെയോ സുരക്ഷാ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

ഈ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് അടക്കേണ്ട വാട്ടര്‍ഫാള്‍സ് ഉടനെ തന്നെ അടച്ചു പൂട്ടി സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ചു. മരിച്ച വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഗോ ഫണ്ട് മി ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

You might also like

-