അമേരിക്കയിൽ അവകാശത്തർക്കം  രണ്ടു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു   

മുന്‍ ഭാര്യയുമായി ഉണ്ടായ കുട്ടികളുടെ കസ്റ്റഡി തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ഹാരിസണ്‍ ഹണ്‍(15), മകള്‍ ഷെല്‍ബി ഹണ്‍(13) എന്നിവരെ അവരുടെ കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം പിതാവ് മൈക്കിള്‍ ഹണ്‍(50) സ്വയം വെടിയുതിര്‍ത്തു മരിച്ചു

0

ഇന്ത്യാന: മുന്‍ ഭാര്യയുമായി ഉണ്ടായ കുട്ടികളുടെ കസ്റ്റഡി തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ഹാരിസണ്‍ ഹണ്‍(15), മകള്‍ ഷെല്‍ബി ഹണ്‍(13) എന്നിവരെ അവരുടെ കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം പിതാവ് മൈക്കിള്‍ ഹണ്‍(50) സ്വയം വെടിയുതിര്‍ത്തു മരിച്ചു.ഇന്ത്യാനാ പോലീസ് ബൂണ്‍ കൗണ്ടിയില്‍ വെള്ളിയാഴ്ച രാവിലെ(സെപ്റ്റംബര്‍ 22) യാണ് ഇവര്‍ അവരവരുടെ ബസുകളില്‍ മരിച്ചുകിടക്കുന്നതായി പോലീസ് കണ്ടെത്തിയത്.അദ്ധ്യാപകര്‍ കുട്ടികളെ സ്ക്കൂളില്‍ കാണാതായതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുട്ടികള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ചു അടുത്ത ആഴ്ച കോടതിയില്‍ കേസ്സ് വിചാരണക്കു വരാനിരിക്കെയാണ് മൈക്കിള്‍ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയതത്. മകന്‍ ഹാരിസണ്‍ പഠിക്കുന്ന സിയോണ്‍ വില്ല കമ്മ്യൂണിറ്റി സ്ക്കൂളിലെ ടെന്നീസ് കോച്ചാണ് മാതാവ് സ്‌റ്റെഫിനി റീസ്.

രണ്ടു മക്കളുടെ മരണത്തില്‍ മാനസികമായ തകര്‍ന്നിരിക്കയാണ് മാതാവും അദ്ധ്യാപികയുമായ സ്റ്റെഫിനിയെന്ന് ബൂണ്‍ കൗണ്ടി സ്റ്റേഷന്‍ വക്താവ് മൈക്കിള്‍ നീല്‍സണ്‍ പറഞ്ഞു

You might also like

-