12 മണിക്കൂറിനിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക്  നിരോധനാജ്ഞ

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ശനിയാഴ്ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്

0

ആലപ്പുഴ |പന്ത്രണ്ടു മണിക്കൂറിനിടെയുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയില്‍ ഇന്നും നാളെയും(ഡിസംബര്‍ 19, 20, ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. . ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലര്‍ച്ചെ ബിജെപി നേതാവും കൊല്ലപ്പെട്ടിരുന്നു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ശനിയാഴ്ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ആശുപത്രിയില്‍ മരിച്ചു.

You might also like

-