പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം രണ്ടു പോലീസുകാർക്ക് പരിക്ക്
വീടുകയറി ആക്രമിച്ചെന്ന പരാതി ആ ന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന എസ്‌ഐയുടെ കാലൊടിഞ്ഞെന്നാണ് വിവരം
പത്തനംതിട്ട | പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്.മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പൊലീസ് സംഘത്തെ കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇവർക്കക്കാപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾ രക്ഷപ്പെട്ടു, ഇവർക്കായി അന്വേഷണം ഊർജിതമാക്കി. മനു , രാഹുൽ തുടങ്ങിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാപ്പ നിയമപ്രകാരം പന്തളത്ത് നിന്നും നാട് കടത്തപ്പെട്ട കുറ്റവാളിയാണ് മനു. എസ്. ഐ ഗോപൻ , സി.പി. ഒ ബിജിൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇടതു കാലിന്റെ ലീഗ്മെന്റിന് പരിക്കേറ്റ ഗോപനെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.ആക്രമണത്തിൽ പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.
വീടുകയറി ആക്രമിച്ചെന്ന പരാതി ആ ന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന എസ്‌ഐയുടെ കാലൊടിഞ്ഞെന്നാണ് വിവരം.ആക്രമണത്തിന് പിന്നാലെ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.