കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു

അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു.സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.

0

ശ്രീനഗർ :കശ്മീരിലെ ബഡ്ഗാമില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു.സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.

കഴിഞ്ഞ ദിവസം പാക് നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരത്താവളങ്ങളാണ് തകർക്കപ്പെട്ടത്. ഇതിന്റെ പേരിൽ അതിർത്തി മേഖലയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാര്‍ ലംഖനം നടത്തി അക്രമം തുടരുകയാണ്. ജനവാസ മേഖകൾ ലക്ഷ്യമിട്ടാണ് മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. അക്രമം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ പ്രത്യാക്രമണവും നടത്തുന്നുണ്ട്മാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്; തിരിച്ചോടിച്ച് ഇന്ത്യസൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വ്യോമാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്; തിരിച്ചോടിച്ച് ഇന്ത്യ സൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ശ്രീനഗർ : ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങള്‍. കശ്മീരിലെ പുഞ്ച്, രജൗരി സെക്ടറിലാണ് പാക് വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് കയറിയത്. സൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിർത്തി ലംഘിച്ചത്.അതിര്‍ത്തി മേഖലയായ നഷോറിയിലെത്തിയ വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേന തിരിച്ചടിതോടെ മടങ്ങുകയായിരുന്നു. പാക് നിയന്ത്രണരേഖ കടന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയിരുന്നു. നിരവധി ഭീകരത്താവളണങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ഇതിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകുകയും അതിർത്തി മേഖലകളിൽ അക്രമം അഴിച്ചു വിടുകയും ചെയ്തിരിന്നു. പിന്നാലെയാണ് പാക് പോർ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച റിപ്പോർട്ടുകളും എത്തുന്നത്.

You might also like

-