ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു.

ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃക്സാസാക്ഷികൾ പറഞ്ഞു

0

കണ്ണൂർ| കണ്ണൂർ ഫയർ സ്റ്റേഷന് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃക്സാസാക്ഷികൾ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു കണ്ണൂര്‍ ആശുപത്രിയിലേക്ക് യാത്ര തിരിച്ച കാറിന് യാത്രയ്ക്കിടെ തീപിടിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. ഒരു കുട്ടിയടക്കം പിന്‍സീറ്റിലിരുന്ന നാലുപേരും രക്ഷപ്പെട്ടു. തീആളിപടര്‍ന്നതോടെ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയര്‍ സ്റ്റേഷന്‍. ദക്‌സാക്ഷികളില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ ഫോഴ്‌സ് എത്തി തീഅണച്ചെങ്കിലും തീ ആളിപടര്‍ന്നതിനാല്‍ വാഹനത്തില്‍ നിന്ന് പുറത്തെടുക്കും മുമ്പ് പ്രജിത്തും റീഷയും മരിച്ചിരുന്നു.തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചു. പിൻ സീറ്റിൽ ഇരുന്നിരുന്ന ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

You might also like

-