ബി ജെ പി പാളയത്തിൽ നിന്നും രണ്ട് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി; എന്‍.സി.പിക്ക് 54ല്‍ 52 പേരുടെ പിന്തുണ

ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തിയത്

0

  മുംബൈ :അർദ്ധരാത്രിയിലെ രാഷ്ട്രീയ നാടകത്തിലൂടെ അട്ടിമറിനടത്തി മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ എന്‍.സി.പിയില്‍ നിന്ന് കാണാതായിരുന്ന നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ കൂടി തിരിച്ചെത്തി. ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തിയത്. ഇരുവരും മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു. എന്‍.സി.പിയുടെ മറ്റു എം.എല്‍.എമാരെയം ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

എന്‍.സി.പി വിട്ട് അജിത് പവാറിനൊപ്പം പോയ മറ്റു എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം 52 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് എന്‍.സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയില്‍ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എന്‍.സി.പി വിട്ടുപോയവരില്‍ അധികവും തിരിച്ചെത്തിയത് ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നുറപ്പായി

You might also like

-