ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം രണ്ടുപേക്ക് പരിക്ക്

എയർമാർഷൽ വിക്രംസിംഗ് സ്ഥലത്തെത്തിയിട്ടുണ്ട് .ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്

0

ശ്രീനഗർ :ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്ന് സൈന്യം അറിയിച്ചു. സൈന്യവും ജമ്മുകശ്മീർ പോലീസും അന്വേഷണം ആരംഭിച്ചു. എയർമാർഷൽ വിക്രംസിംഗ് സ്ഥലത്തെത്തിയിട്ടുണ്ട് .ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഐഇഡി ഡ്രോണുകളിൽ എത്തിച്ചായിരുന്നു സ്‌ഫോടനം.

അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡ് പ്രദേശത്തെത്തി പരിശോധന ആരംഭിച്ചു. എൻഐഎ സംഘവും ഉടൻ സ്ഥലത്തെത്തും.ഡ്രോണുകൾ വ്യോമത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരർ പരീക്ഷിച്ചത്. എന്നാൽ വ്യോമസേനയുടെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വന്നുവീണ് ഡ്രോണുകൾ സ്വയം പൊട്ടിച്ചിതറി. ഡ്രോണുകളിൽ ശക്തിയേറിയ സ്‌ഫോടക വസ്തുകളുണ്ടാ യിരുന്നില്ലെന്നാണ് സൈന്യം അറിയിച്ചത്.

രണ്ടു ശക്തികുറഞ്ഞ സ്‌ഫോടനങ്ങളാണ് സംഭവിച്ചത്. ആദ്യ സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയതോതിൽ കേടുസംഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ സ്‌ഫോടനം തുറസ്സായ സ്ഥലത്താണ് നടന്നതെന്നും വ്യോമസേന അധികൃതർ അറിയിച്ചു.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ചു.

You might also like

-