രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ്
കെമിക്കല്‍ എന്‍ജിനീയറായ വിവേക് പോളി ഇലക്ട്രോളൈറ്റില്‍ നിരവധി ഗവേഷണം നടത്തിയിട്ടുണ്ട്.
പെന്‍സില്‍വാനിയ : അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഖ്യാപിച്ച അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ് വിജയികളില്‍ ശാന്തി സ്വരൂപ്, വിവേക് എം. പ്രഭു എന്നിവര്‍ ഉള്‍പ്പെടുന്നു.
അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്കല്‍ കെമിസ്ട്രിയില്‍ ഡോക്ടേറ്റ് നേടിയ ശാന്തി സ്വരൂപ് ഒഇഎം പോളിമര്‍ റിസേര്‍ച്ച് ഗ്ലോബല്‍ ഗ്രൂപ്പ് ലീഡറാണ്. പിറ്റ്‌സ്!ബര്‍ഗ് പ്ലേറ്റ് ഗ്ലാസ് (ജജഏ) കമ്പനി ജീവനക്കാരിയായ സ്വരൂപ് ആദ്യമായാണ് ഈ അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെടുന്നത്.
പിപിജി കമ്പനി റിസേര്‍ച്ച് ഡയറക്ടര്‍, സയന്റിസ്റ്റ്, സീനിയര്‍ റിസേര്‍ച്ച് അസോസിയേറ്റ്, കെമിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ 1983 മുതല്‍ 2011 വരെ സ്വരൂപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെമിക്കല്‍ എന്‍ജിനീയറായ വിവേക് പോളി ഇലക്ട്രോളൈറ്റില്‍ നിരവധി ഗവേഷണം നടത്തിയിട്ടുണ്ട്. 2015 ല്‍ പോളി ഇലക്ട്രോളൈറ്റ് പ്രോജക്റ്റ് ലീഡറായിരുന്നു. വെര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് മാസ്സച്യുസെറ്റ്‌സില്‍ നിന്നും ഡോക്ടറേറ്റും വിവേക് കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ച അംഗീകാരം അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അഭിമാനകരമാണ്.