കൈയില്‍ ‘ഹോം ക്വാറന്റൈന്’ മുദ്രയുമായി രണ്ടു പേര് കെഎസ്ആര്‍ടിസി ബസ്സില്‍, പൊലീസ് എത്തി യാത്ര തടഞ്ഞു
സംശയം തോന്നിയ കണ്ടക്ടര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു
തൃശൂര്‍: കോവിഡ്-19 രോഗ ബാധ സംശയിക്കുന്ന വിദേശത്തുനിന്നും എത്തിയവര്‍ സ്വന്തം വീടുകളിലേക്കുപോയത് കെഎസ്ആര്‍ടിസി ബസില്‍. ഇന്ന് രാവിലെ ചാലക്കുടിയിലാണ് സംഭവം.തൃശൂര്‍ തൃപ്പയാര്‍ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിര്‍ദേശം മറികടന്ന് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തത്. ഇവര്‍ ഷാര്‍ജയില്‍നിന്നും എത്തിചേര്‍ന്നവരാണ്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും കൈയില്‍ മുദ്ര പതിപ്പിക്കുകയും ചെയ്തു.
നെടുമ്ബാശേരിയില് ഇന്ന് രാവിലെ വന്നിറങ്ങിയ ഇവര്‍ ഇവിടെനിന്നും അങ്കമാലിവരെ സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുകയും പിന്നീട് അങ്കമാലിയില്‍നിന്നും എസി ലോ ഫ്ളോര്‍ ബസില്‍ തൃശൂരിലേക്ക് വരികയുമായിരുന്നു. സംശയം തോന്നിയ കണ്ടക്ടര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു.