കടയ്ക്കലില്‍ കുട്ടികൾക്കെതിരെ ലൈംഗിക പീഡന പരമ്പര രണ്ടുപേർ പിടിയിൽ

0

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായപ്പോള്‍ കൊച്ച് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അപ്പൂപ്പനെ മറ്റൊരു കേസില്‍ കടയ്ക്കല്‍ പൊലീസ് തന്നെ പിടികൂടി. ദളിത് പെണ്‍കുട്ടിയപീഡിപ്പിച്ചെന്നതാണ്

മൂന്നാമത്തെ കേസ്. ഇതിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ചിതറ സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്നേഹം നടിച്ച് തെൻമല ഇക്കോടൂറിസം മേഖലയില്‍ കൊണ്ട് പോയി പീഡിപ്പിച്ചകേസിലാണ് വളവ് പച്ച സ്വദേശി റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം അധ്യാപികമാരോട് പറഞ്ഞത്. പൊലീസ് പിന്തുടരുന്നെന്ന്മനസിലാക്കിയ റാഷിദ് ഒളിവില്‍ പോയി.ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ്
പിടിയിലായത്. കൊച്ചുമകളെ സ്വകാര്യഭാഗങ്ങൾ കാട്ടി പീ‍ഡിപ്പിക്കാൻ ശ്രമിച്ച അപ്പൂപ്പനെയും കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസില്‍ മാതാപിതാക്കളേയും ചോദ്യം ചെയ്തു.
മറ്റൊരു കേസില്‍ വളവ് പച്ച സ്വദേശിയായ ദളിത് പെണ്‍കുട്ടിയ വിവാഹ വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ട് പോയിപീഡിപ്പിച്ച കടയ്ക്കല്‍ സ്വദേശിയായ നവാസ് എന്നയാളേയും പൊലീസ് തെരയുന്നു. മൂന്ന് കേസുകളും കുട്ടികൾക്കെതിരെയുള്ളലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരംമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

You might also like

-