ഉപരാഷ്ട്രപതിയുടെ ബ്ലൂ ടിക് വെരിഫിക്കേഷൻ ട്വിറ്റർ പുനഃസ്ഥാപിച്ചു

അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബാഡ്ജ് നീക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്നുള്ള അവസാന ട്വീറ്റ് 2020 ജൂലൈ 23നാണ് വന്നിരിക്കുന്നത്.

0

ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക് നീക്കിയ നടപടി വിമർശനങ്ങളെ തുടർന്ന് ട്വിറ്റർ പിൻവലിച്ചു. @MVenkaiaNaidu എന്ന അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് ആണ് ട്വിറ്റർ നീക്കം ചെയ്തത്. അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ബാഡ്ജ് തുടരുന്നുണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് ബാഡ്ജ് നീക്കിയത്. അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബാഡ്ജ് നീക്കിയതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ അക്കൗണ്ടിൽ നിന്നുള്ള അവസാന ട്വീറ്റ് 2020 ജൂലൈ 23നാണ് വന്നിരിക്കുന്നത്. ബ്ലൂ ബാഡ്ജ് നീക്കം ചെയ്തതിനെതിരെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. പിന്നാലെയാണ് ട്വിറ്റർ ബാഡ്ജ് തിരികെ പുനഃസ്ഥാപിച്ചത്.

ആറ് മാസത്തിലധികമായി വ്യക്തിഗത പേജ് നിർജീവമായതിനാലാണ് ബ്ലൂ ബാഡ്ജ് പോയതെന്ന് ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുകയുള്ളൂ എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.

You might also like

-