സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ ഇന്ന് മുതല്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയുടെ(എസ്.ഐ.എസ്.എഫ്) നേതൃത്വത്തിൽ

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധങ്ങള്‍ ശക്തമായതും, ക്ലിഫ് ഹൗസിന്‌ മുന്നില്‍ സുരക്ഷ വീഴ്ചയുണ്ടായതും കണക്കിലെടുത്താണ് പോലീസ് നടപ

0

തിരുവനന്തപുരം :സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ ഇന്ന് മുതല്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയുടെ(എസ്.ഐ.എസ്.എഫ്) നേതൃത്വത്തിൽ. പ്രതിഷേധങ്ങളുടെ അടക്കം പശ്ചാത്തലത്തിലാണ് അതീവസുരക്ഷ. വിഐപി പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഗേറ്റിലൂടെ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല. പാസ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥർ അതാത് ഓഫീസുകളിൽ എത്തിക്കുന്ന രീതിയും നടപ്പാക്കും.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധങ്ങള്‍ ശക്തമായതും, ക്ലിഫ് ഹൗസിന്‌ മുന്നില്‍ സുരക്ഷ വീഴ്ചയുണ്ടായതും കണക്കിലെടുത്താണ് പോലീസ് നടപടി. സായുധ സേനയായ സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ 81 പേരെയാണ് സെക്രട്ടറിയേറ്റ് പരിസരത്തടക്കം വിന്യസിക്കുക. വനിത ബറ്റാലിയനിലെ 9 പേരും സംഘത്തിലുണ്ട്. 81 പേരെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 3 വര്‍ഷത്തേക്കാണ് എസ്ഐഎസ്എഫില്‍ നിയമിച്ചിരിക്കുന്നത്.
എസ്ഐഎസ്എഫ് കമാന്‍ഡന്‍റ് മുന്‍പാകെ ഇന്ന് ഹാജരായ ശേഷമാണ് ഇവരെ വിന്യസിക്കുക. സെക്രട്ടറിയേറ്റിലെ തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമാണ് നടപടിയെന്നാണ് വിശദീകരണം.

You might also like

-