സ്വപനക്ക് ഉന്നതരുമായി ബന്ധം കേസിൽ പിടിയിലായ പ്രതി സരിത്തിന്റെ മൊഴി
സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴി നൽകി.
തിരുവനന്തപുരം :സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തേടുന്ന സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രതി സരിത്തിന്റെ മൊഴി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴി നൽകി. പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസിലടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിതനതായും സരിത് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.
സ്വപ്ന സുരേഷിന്റെ ഭർത്താവ് മർദിച്ചതായി സ്വപ്ന നേരത്തെ താമസിച്ച അപാർട്മെന്‍റിലെ മുൻ സെക്യൂരിറ്റി ശിവന്‍. ഐടി സെക്രട്ടറി ശിവശങ്കരന് പോകാൻ ഗേറ്റ് തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മർദനം. അർധരാത്രി ഗേറ്റ് തുറക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് മർദനത്തിന് കാരണമെന്ന് ശിവൻ പറഞ്ഞു.
പൂജപ്പുര പോലീസിൽ പരാതി നൽകിയെങ്കിലും താക്കീത് നൽകി വിട്ടു. സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ശേഷം സ്വപ്ന സുരേഷിന്റെ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശിവൻ പറഞ്ഞു.