തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചത് വൈദികൻ 

മരണശേഷമാണ് ഇദ്ദേഹത്ത്ന് കോവിഡ് ബാധിച്ചിരുന്നെന്നു വ്യക്തമായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

0

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ ഫാദർ കെ ജി വർഗീസിനാണ്  കോവിഡ് ബാധിച്ചത്. മരണശേഷമാണ് ഇദ്ദേഹത്ത്ന് കോവിഡ് ബാധിച്ചിരുന്നെന്നു വ്യക്തമായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈദികൻ കോവിഡ് നിരീക്ഷണത്തിലായിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഏപ്രിൽ 20 ന് വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് വൈദികൻ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മെയ്‌ 20 ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ മെയ്‌ 30-ന് ശ്വാസ തടസമുണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ നിരവധി പേർ സന്ദശിക്കാൻ എത്തിയതായും വിവരമുണ്ട്

ന്യുമോണിയ ബാധയെ തുടർന്നായിരുന്നു മരണം. ഈ സാഹചര്യത്തിലാണ് സ്വാബ് ടെസ്റ്റ് എടുത്തത്. ഈ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നതിലും വ്യക്തതയില്ല.സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇത് വരെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസമാണ്  ഒരു മരണവും റിപ്പോർട്ട്  ചെയ്‌തിട്ടുള്ളത്‌ .

You might also like

-