50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാർ; കൂട്ട നടപടി ഉടന്‍; ലൈസന്‍സ് റദ്ദാക്കും,എതിർപ്പുമായി കാനം?

മിന്നല്‍ സമരത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും നടപടിവരും. അതേസമയം കിഴക്കേകോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഫോര്‍ട്ട് സി.എ എ.കെ ഷെറി കലക്ടര്‍ക്ക് മൊഴി നല്‍കി.

0

തിരുവനന്തപുരം :മിന്നല്‍ പണിമുടക്കിനിടെ ‌യാത്രക്കാരന്‍ മരിച്ച കേസില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. നടുറോഡില്‍ നിര്‍ത്തിയിട്ട എഴുപതോളം ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും എതിരെ വകുപ്പ് തല നടപടിയെടുക്കാനും ഗതാഗതമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും ഇത്.നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഗതാഗതക്കുരുക്കുണ്ടാക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പട്ടിക പൊലീസ് ഗതാഗതകമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാന്‍ ഗതാഗതമന്ത്രി കെ.എസ്.ആര്‍.ടി.സി എം.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിന്നല്‍ സമരത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും നടപടിവരും. അതേസമയം കിഴക്കേകോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഫോര്‍ട്ട് സി.എ എ.കെ ഷെറി കലക്ടര്‍ക്ക് മൊഴി നല്‍കി.

എന്നാല്‍ തന്നെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്നും ഡി.ടി.ഒ സാം ലോപ്പസ് പറഞ്ഞു. പണിമുടക്ക് ഉണ്ടായപ്പോള്‍ ഇടപെടാന്‍ വൈകിയില്ലെന്ന് ഗതാഗതമന്ത്രി. കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതല്‍ നടപടിയെടുക്കും

കെ.എസ്.ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്തൊക്കെ സംഭവിച്ചാലും വഴിയില്‍ ബസ് നിര്‍ത്തിയിട്ട് സമരം ചെയ്തത് തെറ്റാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. സമരത്തിനിടെ കുഴഞ്ഞുവീണ ആളെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്നും ഡിടിഒ കയ്യേറ്റം ചെയ്തെന്നും പൊലീസ് കലക്ടര്‍ക്ക് മൊഴി നല്‍കി. സമരത്തിന് ആഹ്വാനം ചെയ്തില്ലെന്ന് യൂണിയന്‍ പ്രതിനിധിയും മൊഴി നല്‍കി.

അതേസമയം കെ.എസ്.ആര്‍.ടി.സി മിന്നല്‍സമരത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. പണിമുടക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്യാദകേടാണ് കാട്ടിയതെന്നും ജനങ്ങളുടെ നികുത്തിപ്പണംകൊണ്ടാണ് ശമ്പളം വാങ്ങുതെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒാര്‍ക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആഞ്ഞടിച്ചു. കടംപള്ളിയുടെ വാദം തള്ളിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ബസുകള്‍ ആകാശത്താണോ നിര്‍ത്തിയിടേണ്ടതെന്നും ചോദിച്ചു.കെ.എസ്.ആര്‍.സി ജീവനക്കാരുടെ മിന്നല്‍സമരം ന്യായീകരിക്കാനാകില്ലെന്നും ബസ്സുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടത് മര്യാദകേടാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് കാരണക്കാരാവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കടകംപള്ളി പ്രതികരിച്ചു.

ഈ വാദം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാടെ തള്ളി. സമരത്തെ ന്യായീകരിച്ച കാനം പൊലീസാണ് പ്രശ്നം വഷളാക്കിയതെന്നും ആഞ്ഞടിച്ചു. സമരത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പങ്കെടുത്തില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.എന്നാല്‍ സി.ഐ.ടി.യു നേതാവ് ഉള്‍പ്പടെ സമരത്തില്‍ പങ്കെടുത് ദൃശ്യങ്ങളില്‍ വ്യക്തമായി. സമരത്തെ തള്ളിപ്പറഞ്ഞ കടകംപള്ളിയുടെ വാദം അംഗീകരിക്കാനോ തള്ളാനോ സി.ഐ.ടി.യു ശ്രമിച്ചില്ല.

You might also like

-