തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; 50 വർഷത്തേക്ക് ലീസിന് നൽക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

മാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം‚നവീകരണം തുടങ്ങിയ എല്ലാ ചുമതലകളും സ്വകാര്യ കമ്പനിക്ക് ആയിരിക്കും.

0

തിരുവനന്തപുരം :വിമാനത്താവളം അദാനി ​ഗ്രൂപ്പിന് ലീസിന് നൽകാൻ ഡൽഹി കേന്ദ്ര മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 50 വർഷത്തേക്ക് ലീസിന് നൽകാനാണ് തീരുമാനം.തിരുവനന്തപുരത്തിന് പുറമെ ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്ക് സ്വകാര്യകമ്പനികൾക്ക് നടത്തിപ്പിന് നൽകും. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം‚നവീകരണം തുടങ്ങിയ എല്ലാ ചുമതലകളും സ്വകാര്യ കമ്പനിക്ക് ആയിരിക്കും.വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാറിന്റെ ഈ ആവശ്യം ഇതു അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കേന്ദ്ര സർക്കാർ കൈമാറുന്നത്.രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് അതോറിറ്റിക്കാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങൾ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയിരുന്നു.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം

You might also like

-