കെ ശ്രീകുമാർ തിരുവനന്തപുരം മേയർ

ഒന്നാം ഘട്ട വോട്ടെടുപ്പിൽ ശ്രീകുമാർ - 42, എം ആർ ഗോപൻ - 34, ഡി. അനിൽകുമാർ - 20 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. മൂന്ന് വോട്ട് അസാധുവാകുകയും ചെയ്തു. ഏറ്റവും കൂടുതൽ വോട്ട് ഇടത് സ്ഥാനാർഥിക്കാണ് ലഭിച്ചതെങ്കിലും ചട്ടപ്രകാരം വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കില്ല.

0

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി.കെ പ്രശാന്ത് വിജയിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ പുതിയ മേയറെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടത്തിയത് രണ്ട് ഘട്ടമായി. തെരഞ്ഞെടുപ്പിൽ ശ്രീകുമാർ (എൽഡിഎഫ്), എം.ആർ ഗോപൻ (ബിജെപി), ഡി. അനിൽകുമാർ (യുഡിഎഫ്) എന്നിവരാണ് മത്സരിച്ചത്. കോര്‍പ്പറേഷന്റെ പുതിയ മേയറായി എല്‍.ഡി.എഫിന്റെ കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി എം.ആര്‍ ഗോപനെയാണ് എൽ.ഡി.എഫ് തോല്‍പ്പിച്ചത്.
മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചാൽ ഒന്നാംസ്ഥാനത്ത് വരുന്നയാള്‍ക്ക് മറ്റു രണ്ട് പേര്‍ക്കും കൂടി ലഭിച്ചതിനേക്കാള്‍ ഒരുവോട്ട് എങ്കിലും കൂടുതല്‍ വേണമെന്നതാണ് ചട്ടം. അല്ലാത്തപക്ഷം മൂന്നാംസ്ഥാനത്ത് വന്നയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ്‌ നടത്തണം

ഒന്നാം ഘട്ട വോട്ടെടുപ്പിൽ ശ്രീകുമാർ – 42, എം ആർ ഗോപൻ – 34, ഡി. അനിൽകുമാർ – 20 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. മൂന്ന് വോട്ട് അസാധുവാകുകയും ചെയ്തു. ഏറ്റവും കൂടുതൽ വോട്ട് ഇടത് സ്ഥാനാർഥിക്കാണ് ലഭിച്ചതെങ്കിലും ചട്ടപ്രകാരം വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള സ്ഥാനാർഥികൾക്ക് കിട്ടിയതിനേക്കാൾ ഒരു വോട്ട് പോലും കൂടുതൽ നേടാനാകാത്തതാണ് അതിനു കാരണം.
വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

You might also like

-