തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

വയനാട്ടിൽ ദേശിയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നസാഹചര്യത്തിൽ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ എൻ ഡി എ നേതൃത്വം തിരുമാനിച്ചത്

0

ഡല്‍ഹി: വയനാട്ടിൽ ദേശിയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നസാഹചര്യത്തിൽ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ എൻ ഡി എ നേതൃത്വം തിരുമാനിച്ചത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ തുഷാര്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. നേരത്തെ പൈലി വാത്യാട്ടിനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. പൈലി വാത്യാട്ടിനെ മാറ്റി ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ചര്‍ച്ചയിലാണെന്ന് കഴിഞ്ഞദിവസം തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ എകെ ആന്റണിയായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്നും അദ്ദേഹം പറഞ്ഞിരുന്നു

You might also like

-