തുര്‍ക്കിയുടെ വ്യോമസേന വിമാനം ഹെര്‍ക്കുലീസ് സി-130 ആയുധങ്ങളുമായി പാകിസ്ഥാനിലെത്തി? വാർത്ത അടിസ്ഥാനരഹിതമെന്ന് തുർക്കി

പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഇവ പാകിസ്ഥാനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പാക് സൈന്യത്തിന്റെ ആയുധങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്.

ഡൽഹി|പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്.  തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഇവ പാകിസ്ഥാനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പാക് സൈന്യത്തിന്റെ ആയുധങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. പാകിസ്ഥാനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ പാകിസ്ഥാൻ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ആറ് ഹെര്‍കുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്‌റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാൻ വാങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

അതേസമയം പാക്കിസ്ഥാനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും അയചതയുള്ള വാർത്ത തുർക്കി നിരസിച്ചു; കാർഗോ എയർക്രാഫ്റ്റ് പാകിസ്ഥാനിൽ ലാൻഡ് ചെയ്തതായി സമ്മതിക്കുന്നു. സൈനിക സാമഗ്രികൾ വിതരണം ചെയ്യാനാണ് ടർക്കിഷ് സി-130 ഇ ഹെർക്കുലീസ് കറാച്ചിയിൽ ഇറങ്ങിയതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒന്നിലധികം റിപ്പോർട്ടുകൾ നിക്ഷേധിക്കുന്നു . ഓപ്പൺ സോഴ്‌സ് ഇൻ്റലിജൻസ് (OSINT) ട്രാക്കറുകൾ പ്രസിദ്ധീകരിച്ച ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത് . ഏപ്രിൽ 28നാണ്തുർക്കി വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നത് കണ്ടത്.
പ്രസിഡൻസിയുടെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ഈ അവകാശവാദങ്ങൾ നിരാകരിച്ചു. “തുർക്കിയിൽ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനിൽ ഇറക്കി. പിന്നീട് അത് യാത്ര തുടർന്നു. മറ്റു വാർത്തകൾ അടിസ്ഥാന രഹിതമെന്ന് തുർക്കി അറിയിച്ചു .

You might also like

-