തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു, ആഭ്യന്തര സംഘർഷം രക്ഷാപ്രവർത്തന തടസ്സം

ആഭ്യന്തര സംഘർഷം നിലാകുന്നതിനാൽ ചില ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ചൂണ്ടിക്കാട്ടി ജർമ്മൻ രക്ഷാപ്രവർത്തകരും ഓസ്ട്രിയൻ സൈന്യവും ശനിയാഴ്ച തിരച്ചിൽ താൽക്കാലികമായി നിർത്തി

0

അങ്കാറ ,തുർക്കി| തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു, രക്ഷാപ്രവർത്തനങ്ങൾക്കിടയിലും രക്ഷപ്പെട്ട നിരവധി പേരെ അത്ഭുതകരമായ കണ്ടെത്തിയെങ്കിലും തകർന്ന കെട്ടിടങ്ങൾക്കിടയിൽ അകപെട്ടവരെ ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്.ആഭ്യന്തര സംഘർഷം നിലാകുന്നതിനാൽ ചില ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ചൂണ്ടിക്കാട്ടി ജർമ്മൻ രക്ഷാപ്രവർത്തകരും ഓസ്ട്രിയൻ സൈന്യവും ശനിയാഴ്ച തിരച്ചിൽ താൽക്കാലികമായി നിർത്തി.

ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകൻ പറഞ്ഞു.തുർക്കിയിൽ കുറഞ്ഞത് 6,000 കെട്ടിടങ്ങളെങ്കിലും തകർന്നു, വലിയ തോതിലുള്ള ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നോ, പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സർക്കാരിന് ജീവൻ രക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമോ എന്ന ചോദ്യവും ഉയർന്നു.

20 വർഷമായി അധികാരത്തിൽ തുടരുന്ന പ്രസിഡന്റിന്റെ ഭാവി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ,ദുരന്ത സമയത്തുപോലും ദേശീയ ഐക്യത്തിനായുള്ള റജബ് ത്വയ്യിബ് എർദോഗന്റെ അഭ്യർത്ഥനകൾക്ക് എതിർ പക്ഷം മുഖവിലക്കെടുക്കുന്നില്ല
ദുരന്ത നിവാരണത്തിൽ പോരായ്മകൾ എർദോഗൻ സമ്മതിച്ചിട്ടുണ്ട്, എന്നാൽ ദുരന്ത മേഖല സന്ദർശിക്കുമ്പോൾ അദ്ദേഹം വിധിയെ കുറ്റപ്പെടുത്തുന്നതായി കാണപ്പെട്ടു: “ഇത്തരം കാര്യങ്ങൾ എല്ലായ്പ്പോഴും സംഭവിച്ചിട്ടുണ്ട്. ഇത് വിധിയുടെ പദ്ധതിയുടെ ഭാഗമാണ്.”

ദുന്തത്തിനിടയിൽ കൊള്ള നടത്തിയതിന് 50 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, നിരവധി തോക്കുകൾ പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദുരന്തത്തിനിടെ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു.
ഹതായ് പ്രവിശ്യയിൽ അജ്ഞാത ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഓസ്ട്രിയൻ സേനയുടെ ഡിസാസ്റ്റർ റിലീഫ് യൂണിറ്റിലെ ഡസൻ കണക്കിന് ഉദ്യോഗസ്ഥരെ മറ്റ് അന്താരാഷ്ട്ര സംഘടനകളുമായുള്ള ബേസ് ക്യാമ്പിൽ അഭയം തേടിയെന്ന് ഓസ്ട്രിയൻ സൈനിക വക്താവ് ശനിയാഴ്ച പുലർച്ചെ പറഞ്ഞു.

“തുർക്കിയിലെ വിഭാഗങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആക്രമണമാണ് നടക്കുന്നത് ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾക്ക് ഏറ്റുമുട്ടൽ തടസ്സമാകുകയാണ് ഓസ്ട്രിയൻ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ പിയറി കുഗൽവീസ് പറഞ്ഞു.

ഓസ്ട്രിയ രക്ഷാപ്രവർത്തനം നിർത്തി മണിക്കൂറുകൾക്ക് ശേഷം, തുർക്കി സൈന്യം സംരക്ഷണം വാഗ്ദാനം ചെയ്ത് രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പായ ISAR-ന്റെ ജർമ്മൻ ബ്രാഞ്ചും ജർമ്മനിയുടെ ഫെഡറൽ ഏജൻസി ഫോർ ടെക്‌നിക്കൽ റിലീഫും (TSW) സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രവർത്തനങ്ങൾ നിർത്തിവച്ചു.

You might also like

-