തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വീണ്ടും തെര‍ഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉണ്ടായത്.മാര്‍ച്ച് 31 ന് നടത്തിയെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് കമ്മീഷന്‍ പുതിയ ഉത്തരവിട്ടത്. രാജ്യത്ത് ഭരണ കക്ഷിയായ റജബ് തയ്യിബ് എര്‍ദുഗാന്റെ എകെ പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള മേഖലയായ ഇസ്താം ബൂളില്‍ പ്രതിപക്ഷ പാര്‍ട്ടികൾക്ക് ലഭിച്ച മുന്‍തൂക്കം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബാലറ്റ് ബോക്സില്‍ അടക്കം കൃത്രിമത്വം കാണിച്ചെന്ന പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പില്‍ എത്തിയിരുന്നു,

0

തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളില്‍ ജൂണ്‍ 23 ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഇക്കാര്യം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉണ്ടായത്.മാര്‍ച്ച് 31 ന് നടത്തിയെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് കമ്മീഷന്‍ പുതിയ ഉത്തരവിട്ടത്. രാജ്യത്ത് ഭരണ കക്ഷിയായ റജബ് തയ്യിബ് എര്‍ദുഗാന്റെ എകെ പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള മേഖലയായ ഇസ്താം ബൂളില്‍ പ്രതിപക്ഷ പാര്‍ട്ടികൾക്ക് ലഭിച്ച മുന്‍തൂക്കം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബാലറ്റ് ബോക്സില്‍ അടക്കം കൃത്രിമത്വം കാണിച്ചെന്ന പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പില്‍ എത്തിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാണ് തെരഞ്ഞെുപ്പ് കമ്മീഷന്റെ തീരുമാനം. ഏപ്രില്‍ 17നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നത്.

എര്‍ദുഗാന്റെ എതിര്‍ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിൾസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഇക്രം ഇമോഗ്ലുവാണ് ഇസ്താംബൂൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഭരണകക്ഷിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇക്രമിനെ വിജയിയായി പ്രഖ്യാപിച്ചത്. അതേസമയം തെരഞ്ഞെടുപ്പിനെ നേരിട്ട് വീണ്ടും വിജയി ആകാനാണ് അക്രം ഇമോഗ്ലുവിന്റെ പാര്‍ട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്നും തീര്‍ച്ചയായും തിരിച്ചുവരുമെന്നും റിപ്പബ്ലിക്കന്‍ പീപ്പിൾസ് പാര്‍ട്ടി അവകാശപ്പെടുന്നു. ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് എര്‍ദോഗനും ഭരണകക്ഷിയും.

You might also like

-