ഇസ്രായേൽ സുഡാൻ യു എസ് മധ്യസ്ഥ ചർച്ച വിജയം ട്രംപ്.ബന്ധം സാധാരണനിലയിൽ
നവംബര്‍ മൂന്നിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക്, ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മേധാവി അബ്ദുൾ ഫത്താഹ് അല്‍ ബര്‍ഹാന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ കോളിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയതെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
വാഷിങ്ടൺ: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സുഡാൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് ഇരയായ അമേരിക്കക്കാർക്കായി നഷ്ടപരിഹാരത്തിനായി 335 മില്യൺ ഡോളർ എസ്‌ക്രോ അക്കൗണ്ടിൽ ഉൾപ്പെടുത്താമെന്ന് വടക്കനാഫ്രിക്കൻ രാഷ്ട്രം സമ്മതിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾക്കുനേരെ അൽ-ഖ്വയ്ദ 1998 ൽ നടത്തിയ ബോംബാക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഒസാമ ബിൻ ലാദൻ സുഡാനിൽ കഴിഞ്ഞിരുന്ന സമയത്തായിരുന്നു ഇത്. പകരമായി, തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സുഡാനെ നീക്കം ചെയ്യുന്നതിനെ കുറിച്ച് ട്രംപ് വെള്ളിയാഴ്ച കോൺഗ്രസിനെ അറിയിച്ചു.നവംബര്‍ മൂന്നിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക്, ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മേധാവി അബ്ദുൾ ഫത്താഹ് അല്‍ ബര്‍ഹാന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ കോളിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയതെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സുഡാനും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനും നേതാക്കള്‍ സമ്മതിച്ചതായി മുന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വരും മാസങ്ങളില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേലുമായി അടുത്ത ബന്ധത്തിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎഇക്കും ബഹ്റൈനും ശേഷം കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് സുദാന്‍.കാര്‍ഷിക മേഖലയ്‌ക്കൊപ്പം സാങ്കേതികവിദ്യ, വ്യോമയാന, കുടിയേറ്റ പ്രശ്‌നങ്ങള്‍, മറ്റ് മേഖലകള്‍ എന്നിവയിലെ സഹകരണക്കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ വരും ആഴ്ചകളില്‍ ഇസ്രയേലും സുഡാനും കൂടിക്കാഴ്ച നടത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
സുഡാന് പിറകെ കുവൈറ്റും ഇസ്രായേലുമായി സഹകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് കുവൈറ്റി പ്രതിനിധി ഷേയ്ഖ് സബാഹ് അല്‍ അഹ്മദിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, സുഡാന്‍-ഇസ്രായേല്‍ ബന്ധത്തിനെതിരേ പലസ്തീൻ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സുഡാന്റെ തീരുമാനം പലസ്തീനികള്‍ക്ക് ‘പിന്നില്‍നിന്നുള്ള പുതിയ കുത്താണെന്ന്’ വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ സംസാരിച്ച പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) ഭാരവാഹി വാസല്‍ അബു യൂസഫ് കുറ്റപ്പെടുത്തി. സുഡാന്റെ പരമ്പരാഗത സഖ്യകക്ഷിയായ ഹമാസും ഈ തീരുമാനം തെറ്റായ ദിശയിലുള്ള നടപടിയാണെന്ന് പ്രതികരിച്ചു