തുല്‍സി ഗമ്പാര്‍ഡ് വോട്ട് ചെയ്യാതെ ചരിത്രം കുറിച്ച് ആദ്യ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥി
ഇംപീച്ച്‌മെന്റ് ഇന്‍ക്വയറിയില്‍ 'പ്രസന്റ് (ഹാജര്‍)' എന്ന് പ്രതികരിച്ച ഏക യു എസ് ഹൗസ് പ്രതിനിധിയാണ് തുള്‍സി. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന യു എസ് ഹൗസ് പ്രമേയത്തിന് അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാതിരുന്ന ഏക ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തുള്‍സി ഗമ്പാര്‍ഡ് ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചു. ഇംപീച്ച്‌മെന്റ് ഇന്‍ക്വയറിയില്‍ ‘പ്രസന്റ് (ഹാജര്‍)’ എന്ന് പ്രതികരിച്ച ഏക യു എസ് ഹൗസ് പ്രതിനിധിയാണ് തുള്‍സി. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ട്രംമ്പിന്റെ തെറ്റായ നടപടികളെ അനുകൂലിക്കുകയോ, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിക്കുകയോ ചെയ്യാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലാ എന്നാണ് തുള്‍സിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചത്.
ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍. കൂടിയായിരുന്ന തുള്‍സി ഹവായിയില്‍ നിന്നാണ് യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യു എസ് കോണ്‍ഗ്രസ്സിലെ ആദ്യ ഹിന്ദുപ്രതിനിധിയാണ് തുള്‍സി. അമേരിക്കന്‍ ആര്‍മിയില്‍ അംഗമായിരുന്നു ഇവര്‍ ഇറാക്കിലും, കുവൈറ്റിലും നടന്ന യുദ്ധത്തില്‍ മെഡിക്കല്‍ യൂണിറ്റിലെ അംഗമായിരുന്നു. 2020 ലെ യു എസ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറായ ആദ്യ കോംബാറ്റ് വെറ്ററന്‍ (വിമുക്ത ഭടന്‍) കൂടിയാണിവര്‍.തുള്‍സി വോട്ടെടുപ്പില്‍ സ്വീകരിച്ച നിലപാട് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറ്റവും വലിയ ആഘാതമായിരുന്നു